Author: admin

1946 ല്‍ നിക്കോസ് കസാന്‍ദ്‌സാക്കിസ് എഴുതിയ ‘ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് അലക്‌സിസ് സോര്‍ബ’ എന്ന അതി പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നോവലിന്റെ സമ്പന്നമായ ഒരു സിനിമാറ്റിക് അഡാപ്‌റ്റേഷനാണ് സോര്‍ബ ദി ഗ്രീക്ക്. 1964ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അന്താരാഷ്ട്ര വിജയമായി മാറി, നിരൂപക പ്രശംസയും നിരവധി അക്കാദമി അവാര്‍ഡുകളും നേടി.

Read More

തേവരയിലെ ബാറില്‍ ‘അകലെയകലെ നീലാകാശം’ പാടിയിരുന്ന വല്ലാര്‍പാടത്തുകാരന്‍ യുവാവിനെ, അരികെയുണ്ട് സ്വര്‍ഗം എന്ന പ്രത്യാശയിലേക്കെത്തിച്ചതും ദിവ്യഗീതികളുടെ ആലാപകനാക്കിയതും ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒസിഡിയാണ് – സേവി വല്ലാര്‍പാടം എന്ന ഗായകന്‍ സ്വയമേവ നല്‍കുന്ന സാക്ഷ്യമാണിത്.

Read More

പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രവചിക്കാറുള്ള ‘വത്തിക്കാന്‍ നിരീക്ഷകര്‍’  2025-ലെ കോണ്‍ക്ലേവിലെ കാര്യങ്ങള്‍ ‘പ്രവചനാതീതമാണ്’  എന്നു സമ്മതിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്.

Read More

കൊച്ചി:കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചയൂണിറ്റ് -മേഖല ഭാരവാഹികളുടെ നേതൃസംഗമം കെഎൽസിഎസംസ്ഥാന പ്രസിഡൻ്റ്അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു.എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അതിരൂപത പ്രസിഡൻ്റ്സി.ജെ പോൾ അധ്യക്ഷനായിരുന്നു.അതിരൂപത ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,ജനറൽ സെക്രട്ടറിറോയ് പാളയത്തിൽ,ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡന്റ് ബാബു ആൻ്റണി,സെക്രട്ടറിഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു. മെയ് 18 ന് എറണാകുളം കച്ചേരിപ്പടിയിൽ നടക്കുന്ന കെഎൽസിഎ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി.സമ്മേളനത്തിൻ്റെ പ്രചരണജാഥകൾ മെയ് 10, 11 തിയതികളിൽ നടക്കും.മെയ് 18 ന് വൈകീട്ട് 4 മണിക്ക് നടക്കുന്നലത്തീൻ കത്തോലിക്കാ സമുദായസംഗമവും ജില്ലാ കൺവെൻഷനും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങൾ ക്രിയാത്മകമായി ഇടപെടാൻ യോഗം തീരുമാനമെടുത്തു.വിവിധ യൂണിറ്റുകളിൽനിന്നായി പ്രസിഡൻ്റ്, സെക്രട്ടറി, ഖജാൻജി എന്നിവരുൾപ്പെടെ നൂറിലധികം പേർ നേതൃസംഗമത്തിൽ പങ്കെടുത്തു. അതിരൂപത വൈസ് പ്രസിഡന്റുമാരായറോയ് ഡിക്കൂഞ്ഞ,എം…

Read More

 ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. വത്തിക്കാനില്‍ ഇന്നു ചേര്‍ന്ന കര്‍ദിനാള്‍മാരുടെ പൊതുസമ്മേളനമാണ് (ജനറല്‍ കോണ്‍ഗ്രിഗേഷന്‍) കോണ്‍ക്ലേവിന്റെ തീയതി പ്രഖ്യാപിച്ചത്.

Read More

ഒരു ആദ്ധ്യാത്മിക ആചാര്യനും കടന്നുചെല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച മഹനീയ വ്യക്തിത്വമായിരുന്നു ഫ്രാൻസീസ് പാപ്പയുടേതെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ അനുസ്മരണ സമ്മേളനം ‘പാപ്പാസ്മൃതി’

Read More

നിത്യതയിലേക്ക് കടന്നു പോയ ഫ്രാന്‍സിസ് പാപ്പായോടുള്ള ജനങ്ങളുടെ സ്നേഹത്തിനും, വാത്സല്യത്തിനും നാം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചുവെന്ന് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജോവാന്നി ബാത്തിസ്ത്ത റേ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തിലെ അനശ്വരമായ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സംസ്‌കാര ശുശ്രൂഷയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

Read More

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവെക്കൽ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 5000- ൽ അധികം സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ലൂർദ് ആശുപത്രിയിൽ വിജയകരമായിനിർവഹിച്ചിട്ടുണ്ടെന്നും, അതിനൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലൂർദ് ആശുപത്രിയിൽ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന രോഗികൾക്ക് മിതമായ നിരക്കിൽ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ ലഭ്യമാക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയലൂർദ് ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ജോൺ ടി. ജോൺ പറഞ്ഞു. ഇൻ്റർവെൻഷണൺ പെയിൻ മാനേജ്മെൻ്റ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ടിഷ ആൻ ബാബു, സീനിയർ റെസിഡൻ്റ് ഡോ. ഷിനാസ് ബി സലാം,ഫെലോ ഇൻ ആർത്രോസ്കോപ്പിക് & ആർത്രോപ്ലാസ്റ്റി ഡോ. ജിതിൻ മോഹൻ,ഫിസിയോതെറാപ്പി വിഭാഗം ഇൻചാർജ് ശ്രീമതി അനുപമ ജി. നായർ, ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് ജോസിയ, ഡയറ്റീഷ്യൻ ജോസ്ന പി എന്നിവർബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

Read More