Author: admin

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തി. തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇഷികാവ, നിഗറ്റ, ടോയാമ എന്നിവിടങ്ങളിൽ ശക്തമായ തിരയടിക്കുന്നു. അഞ്ച് മീറ്ററോളം ഉയരത്തിൽ തിരയടിച്ചെന്നാണ് റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ തങ്ങളുടെ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്ട്രിക് വ്യക്തമാക്കി. ജപ്പാനിൽ തുടർ ചലനങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു.

Read More

ബിഹാർ:ബിഹാറിൽ എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാര്‍ഗം കൊണ്ടുപോകവെ മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി. വിമാനം റോഡ് മാർഗം മുംബൈയില്‍ നിന്നും അസമിലേക്ക് ട്രക്കില്‍ കൊണ്ടുപോകുമ്പോഴാണ് വിമാനം കുടുങ്ങിയത്. ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് സംഭവം. തുടര്‍ന്ന് ദേശീയ പാതയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിമാനം കുടുങ്ങിയത് ട്രക്ക് ഡ്രൈവര്‍ മേൽപ്പാലത്തിന്റെ ഉയരം മനസിലാക്കാതെ നീങ്ങിയതോടെയാണ് എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പ്രദേശവാസികൾ ഉൾപ്പെടെയുള്ള ആളുകളുടെ സഹായത്താൽ വിമാനം സുരക്ഷിതമായി പുറത്തെടുക്കുകയും അതെ ട്രക്കിൽ ആസാമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വിമാനം കുടുങ്ങിയെന്നറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഇതും റോഡിൽ വലിയ ഗതാഗതക്കുരുക്കിന് വഴിവച്ചു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലാണ്.

Read More

കൊച്ചി: എറണാകുളം ജില്ലയിലെ മാറ്റി വച്ച നാലു നിയോജകമണ്ഡലങ്ങളിലെ നവകേരള സദസ് ആണ് ഇന്നും നാളെയുമായി ക്കും . വൈകിട്ട് 3ന് തൃക്കാക്കര മണ്ഡല സദസോടെയാണ് തുടക്കം. തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട്‌ മണ്ഡലങ്ങളിലെ സദസ്സുകളാണ്‌ ഇന്നുo നാളെയുമായി നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃക്കാക്കര മണ്ഡല സദസിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന വാഹനവ്യൂഹം എത്തിച്ചേരും. സിവിൽ സ്റ്റേഷനിലെ പരേഡ് മൈതാനമാണ് വേദി. എൽഡിഎഫ് ധാരണയെ തുടർന്ന് രാജിവെച്ച ആൻ്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാകും എറണാകുളം ജില്ലിയിലെ ബാക്കിയുള്ള നവകേരള സദസ്സിൽ പങ്കെടുക്കുക. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ചതാണ് നാലുകേന്ദ്രങ്ങളിലെയും സദസ്സുകൾ .വൈകിട്ട്‌ നാലു മണിയോടെ പിറവം മണ്ഡലത്തിലെ സദസ്. കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ് ഗ്രൗണ്ടാണ് ഇതിനു വേദിയാകുന്നത്. ജനുവരി രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് നവകേരള സദസ്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സദസിന് പുതിയകാവ് ക്ഷേത്രം മൈതാനമാണ്…

Read More

സിഡ്‌നി: നവവത്സര ദിനത്തില്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രംഗത്ത് .കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെതിനാലാണ് വിരമിക്കാൻ തീരുമാനിക്കുന്നതിനുള്ള പ്രധാന കാരണമെന്നും 37കാരനായ വാര്‍ണര്‍ പറഞ്ഞു.ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ തന്നെ ഇക്കാര്യം താന്‍ ചിന്തിച്ചിരുന്നെന്നും വാര്‍ണര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ അവസാന മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏകദിനത്തില്‍ നിന്നും വിരമിക്കാനും താരം തീരുമാനിച്ചിരിക്കുന്നത്. 2009ല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറിയ വാര്‍ണര്‍ 161 ഏകദിന മത്സരങ്ങളില്‍ നിന്നും 45.3 ശരാശരിയിലും 97.26 പ്രഹരശേഷിയിലും 6,932 റണ്‍സ് നേടിയിട്ടുണ്ട്.

Read More

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള മനുഷ്യർ നവവത്സരത്തെ ആനന്ദത്തോടെയും പ്രതീക്ഷയോടെയും വരവേറ്റു . ആടിയും പാടിയും ആഘോഷത്തോടെയാണ് ജനം 2024നെ സ്വീകരിച്ചത്. പലയിടങ്ങളിലും വൈകുന്നേരത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ ഏറെ നേരം നീണ്ടുനിന്നു. ഇന്ത്യയിൽ കനത്ത സുരക്ഷയിലാണ് പ്രധാന നഗരങ്ങളിലെല്ലാം നവവത്സരാഘോഷങ്ങള്‍ നടന്നത്.മുംബൈ മറൈന്‍ ഡ്രൈവിലായിരുന്നു മുംബൈക്കാരുടെ പ്രധാന ആഘോഷങ്ങള്‍. ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലും , കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലും ,ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലും , ഹൈദരാബാദിലെ ഹുസൈന്‍ സാഗറിലും ജനസഹസ്രങ്ങൾ നവ വത്സരാഘോഷങ്ങള്‍ക്കായെത്തി. ചെന്നൈ മറീന ബീച്ചും ആഘോഷ തിമിര്‍പ്പിലായിരുന്നു. ഗോവയിലെ പല സ്ഥലങ്ങളിലും ആഘോഷം കെങ്കേമമായി. പതിവുപോലെ, കേരളത്തിലെ പ്രധാന ആഘോഷം ഫോര്‍ട്ട് കൊച്ചിയില്‍ തന്നെയായിരുന്നു. പുതുവത്സര ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ കൂറ്റൻ പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റു. ആഘോഷവും ആരവങ്ങളുമായി പതിനായിരങ്ങളാണ് ഇത്തവണയും ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. ഫോർട്ട് കൊച്ചിയിൽ മാത്രം വിന്യസിച്ചത് ആയിരത്തോളം പൊലീസുകാരെയായിരുന്നു. വൈകിട്ട് 4 മണി മുതൽ ഗതാഗത നിയന്ത്രണം…

Read More

വത്തിക്കാൻ :ദേവാലയഗീതങ്ങൾ ആലപിക്കുന്ന കുഞ്ഞു ഗായകരുടെ സംഘമായ “പുവെരി കന്തോരെസിൻറെ” (International Federation of Pueri Cantores) മൂവായിരത്തി അഞ്ഞൂറിലേറെ അംഗങ്ങളെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് അഭിസംബോധന ചെയ്തു . ഗാനങ്ങൾ സംഘമായി ആലപിക്കുമ്പോൾ അത് ആനന്ദമായി ഭവിക്കുന്നുവെന്നും, ആ സന്തോഷം ഗാനരചയിതാക്കളിലും ,സംഗീത സംവിധായകരിലും അത് പഠിപ്പിച്ചവരിലും അത് കൈമാറുന്നവരിലും നിന്ന് ലഭിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. ഉത്സാഹത്തോടെ ഗാനം ആലപിക്കുമ്പോൾ ഗായകർ ശ്രോതാക്കൾക്ക് മഹത്തായ ഒരു സമ്മാനമാണ് നല്കുന്നത് . സന്തോഷത്തോടെ നല്കുന്നവരെ ദൈവം സ്നേഹിക്കുന്നു (2 കോറിന്തോസ്9,7) എന്ന വിശുദ്ധഗ്രന്ഥ വാക്യവും പാപ്പാ അനുസ്മരിച്ചു. ദേവാലയഗായകരായ കുഞ്ഞുങ്ങൾ ഗാനരൂപത്തിലുള്ള പ്രാർത്ഥന വഴി മറ്റുള്ളവരെ പ്രാർത്ഥിക്കാൻ സഹായിക്കുകയാണെന്ന് പാപ്പാ ശ്ലാഘിച്ചു. ആലാപനം സ്നേഹത്തിൻറെ ഒരു പ്രവർത്തിയാണെന്ന് പാപ്പാ “പാടുകയെന്നത് സ്നേഹിക്കുന്നവൻറെ സവിശേഷതയാണെന്ന” വിശുദ്ധ അഗസ്റ്റിൻറെ ഉദ്ബോധനം അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു.

Read More

ന്യൂ ഡൽഹി:ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ വിദ്യാഭ്യാസ നയം. പൊതുവിദ്യാഭ്യാസമാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള മൂല്യബോധമാണ് വിദ്യാഭ്യാസത്തില്‍ വേണ്ടത്. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ബിജെപിയുടെ യാത്രയില്‍ വിദ്യാഭ്യാസത്തെ ആയുധമാക്കി മാറ്റുന്നു. ഇതിനായി ചരിത്രത്തെ വക്രീകരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ചരിത്രത്തെ മതം മാത്രം വെച്ച് അളന്ന് ചിത്രീകരിക്കുന്നു. ഹിന്ദു ഭരണാധികാരികളെ മാത്രം മഹാന്‍മാരായി ചിത്രീകരിക്കുന്നു.മുസ്ലീം ഭരണാധികാരികളെ അപകീര്‍ത്തിപ്പെടുത്തിയും ചിത്രീകരിക്കുന്നു. അയോധ്യയ്ക്ക് സമാനമായ സംഭവങ്ങള്‍ പലയിടത്തും സൃഷ്ടിക്കുകയാണ് ബിജെപി സര്‍ക്കാരെന്നും യെച്ചൂരി വിമര്‍ശിച്ചു.

Read More

റിയാദ് : ഈ വര്‍ഷം കൂടുതല്‍ ഗോളുകളെന്ന നേട്ടം സ്വന്തമാക്കി സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്‌റിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബയേണ്‍ മ്യൂണിക്കിന്‍റെ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്‌ന്‍ പിഎസ്‌ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് 38കാരനായ റൊണാള്‍ഡോ ഈ വര്‍ഷം കൂടുതല്‍ ഗോളുകള്‍ നേടിയ താരമായത്. 54 ഗോളുകളാണ് റൊണാള്‍ഡോ 2023ല്‍ അടിച്ചുകൂട്ടിയത്.ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് റൊണാള്‍ഡോ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാകുന്നത്. നേരത്തെ നാല് പ്രാവശ്യവും സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനായി 2011ല്‍ 60 ഗോളും 2013ല്‍ 63 ഗോളും 2014ല്‍ 61 ഗോളും 2015ല്‍ 57 ഗോളും നേടിയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. ഈ വര്‍ഷം അല്‍ നസ്റിനായി 44 ഗോളുകളാണ് റൊണാള്‍ഡോ നേടിയത് .സൗദി പ്രോ ലീഗില്‍ അല്‍ താവൂനെതിരായ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലായിരുന്നു താരം…

Read More

കൊച്ചി: നവകേരള സദസ്സിലെ പ്രതിഷേധത്തിൽ നിലപാട് ആവ‍‍‍ർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിച്ചാൽ തിരിച്ചടിക്കുമെന്നാണ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പ്രവർത്തകരെ ആക്രമിച്ച പൊലീസിന് ഗുഡ് സർവീസ് നൽകുന്നത് പ്രതിപക്ഷത്തിനെ പരിഹസിക്കലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാമക്ഷേത്രം പരിപാടിയിൽ പങ്കെടുക്കേണ്ട തീരുമാനം ദേശീയ നേതൃത്വം തീരുമാനിക്കും. സിപിഐഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. സുപ്രഭാതം മുഖപത്രത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു. കാള പെറ്റു എന്ന് കരുതി കയർ എടുക്കരുത്. മുസ്ലിം ലീഗ് നിലപാട് അഭിനന്ദനാർഹം. കുഞ്ഞാലിക്കുട്ടിയെയും സാദിഖലി തങ്ങളെയും അഭിനന്ദിക്കുന്നു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാത്ത പ്രതികരണമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പക്ഷംചേർന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉയർത്തിയത് .രാജ്യത്തെ ഓരോ മക്കള്‍ക്കും ആത്മാഭിമാനമാണ് വലുത്. മെഡലും ബഹുമതിയും അതിന് ശേഷമാണൈന്നും അദ്ദേഹം പറഞ്ഞു. ധീരപുത്രിമാരുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങള്‍. പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഗുസ്തി ഫെഡറേഷനും മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനുമെതിരെ താരങ്ങള്‍ നിലപാട് കടുപ്പിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബ്രിജ് ഭൂഷണെയും സംഘത്തേയും സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാണ് ഗുസ്തി താരങ്ങള്‍ പറയുന്നത്. ഗുസ്തി ഫെഡറേഷനെതിരായ സസ്‌പെന്‍ഷന്‍ കണ്ണില്‍ പൊടിയിടലാണെന്നും താരങ്ങള്‍ വിലയിരുത്തുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചര്‍ച്ച നടത്താത്തതിലും താരങ്ങള്‍ക്ക് അമര്‍ഷമുണ്ട്. കൂടുതല്‍ താരങ്ങള്‍ കടുത്ത നിലപാടുമായി രംഗത്ത് വരും എന്നാണ് വിവരം. വിനേഷ് ഫോഗട്ട് ഇന്നലെ ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ കര്‍ത്തവ്യപഥില്‍ വച്ച് മടങ്ങിയിരുന്നു. അവാര്‍ഡ് തിരിച്ചു നല്‍കുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

Read More