Author: admin
ന്യൂ ഡൽഹി : ഡൽഹി മദ്യനയ കേസില്‍ ആംആദ്‌മി നേതാവ് സഞ്ജയ് സിങ് എംപിയ്ക്ക് ജാമ്യം ലഭിച്ചത് കേന്ദ്രത്തിനും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനും തിരിച്ചടിയായി. കേസിൽ ഇഡിയ്ക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്‌തു കോടതി. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് ജാമ്യം നൽകാമെന്ന് പിഎംഎല്‍എ നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. കോടതിയുടെ ഈ നിരീക്ഷണം കേന്ദ്ര സർക്കാരിനും കൂടിയുള്ള മുന്നറിയിപ്പാണ്. അടുത്തിടെ ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. അദ്ദേഹം ജയിൽ തുടരുമ്പോഴാണ് മദ്യനയ കേസിൽ മറ്റൊരു എഎപി നേതാവിന് ഇപ്പോൾ ജാമ്യം ലഭിച്ചത്. ഇത് ഇഡിയ്ക്കും കേന്ദ്ര സർക്കറിനുമേറ്റ വൻ തിരിച്ചടിയാണ്. സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ശക്തമായ ചോദ്യങ്ങളാണ് ഇഡിയ്ക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ സഞ്ജയ് സിങ്ങിന്‍റെ ജാമ്യത്തെ ഇഡി എതിർത്തിരുന്നില്ല. ജാമ്യത്തെ എതിർത്താൽ കേസിന്‍റെ മെറിറ്റ് വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതിനെ…
തിരുവനന്തപുരം: കേരള – തമിഴ്നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാല മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം തുടരുന്നതിന്റെ ഭാഗമായാണ് ഉയർന്ന തിരമാലയ്ക്ക് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്കൂളുകളിൽ പ്രഭാത അസംബ്ലിയില് ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് സിബിസിഐ നിര്ദേശിച്ചു . സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടുത്തണമെന്നും ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ നിര്ദേശങ്ങളിലുണ്ട് . 13 പേജുള്ള മാര്ഗനിര്ദേശങ്ങളാണ് സ്കൂളുകള്ക്ക് നല്കിയത്. എല്ലാ സ്കൂളുകളിലും സര്വമത പ്രാര്ഥനാമുറി സജ്ജമാക്കണം. മറ്റ് മതങ്ങളിലെ കുട്ടികളുടെമേല് ക്രിസ്ത്യന് ആചാരങ്ങള് അടിച്ചേല്പ്പിക്കത്. സ്വാതന്ത്ര്യസമരസേനാനികള്, കവികള്,ശാസ്ത്രജ്ഞര് തുടങ്ങിയവരുടെ ചിത്രങ്ങള് സ്കൂളുകളില് സ്ഥാപിക്കണം. സ്കൂളുകള്ക്ക് നേരേ ആക്രമണങ്ങള് ഉണ്ടാകുന്ന പശ്ചാത്തലത്തില് സുരക്ഷ കൂട്ടണം. സ്കൂളുകള്ക്ക് കൃത്യമായ ചുറ്റുമതില് ഉണ്ടായിരിക്കണം. നിരീക്ഷണ ക്യാമറകള് സ്ഥാപിക്കണം. സ്കൂള് കെട്ടിടം, ഭൂമി, എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും നിര്ദേശത്തില് പറയുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ചൂട് കൂടും . 12 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു . ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന ഞായറാഴ്ചയുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടന്നു . എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ലത്തീൻ സഭ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. ഓശാന തിരുക്കർമങ്ങളുടെ ഭാഗമായി വിശ്വാസിസമൂഹം കുരുത്തോലകളുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ പുതുക്കലാണ് ഓശാന ഞായർ.
വയനാട്: മനുഷ്യനേക്കാള് കാട്ടുമൃഗങ്ങള്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയിച്ചുപോകുന്ന ചില നിലപാടുകള് കണ്ടുവരുന്നുണ്ടെന്ന് സീറോ മലബാര് സഭാ മേജര് ആര്ച്ച്ബിഷപ്പ് മാര് റാഫേല് തട്ടില്. മനുഷ്യന് ഇത്ര പ്രാധാന്യമില്ലാത്തവനായി പോയോ എന്ന് സങ്കടത്തോടെ ചോദിക്കാന് തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നടവയല് ഹോളി ക്രോസ് മേജര് ആര്ക്കി എപ്പിസ്കോപ്പല് ദേവാലയത്തില് ഓശാനദിന സന്ദേശം നല്കുകയായിരുന്നു അദ്ദേഹംമണ്ണില് പൊന്നുവിളയിക്കുന്നവരാണ് കർഷകർ . കുടിയേറ്റക്കാര് വലിയ രീതിയില് വന്യമൃഗശല്യത്തിന് ഇരയാവുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം വേണം. വന്യമൃഗ ആക്രമണത്തില് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണ്. അവരെ ഉചിതമായ രീതിയില് സര്ക്കാര് ചേര്ത്തുപിടിക്കണം. കാട്ടുമൃഗ ആക്രമണങ്ങളില് മരിച്ചവര്ക്കായി വിശുദ്ധവാരത്തില് സഭ പ്രാര്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലിരിക്കെ ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവില്‍ എഎപിയെ മുന്നില്‍ നിന്ന് നയിക്കുന്ന ഡല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്‌രിവാള്‍ ഇറക്കിയിരിക്കുന്നത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് കേജ്‌രിവാള്‍ അറസ്റ്റിലായത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ നിഷേധിച്ച കേജ്‌രിവാള്‍ ബിജെപിയെ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ ജയിലില്‍ ഇരുന്ന് ഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെജ്‌രിവാളിനെ ഇന്നലെ ഭാര്യ സുനിത കെജ്‌രിവാള്‍ സന്ദര്‍ശിച്ചിരുന്നു. എഎപി കണ്‍വീനര്‍ പദവിയിലേക്കോ മുഖ്യമന്ത്രി പദവിയിലേക്കോ സുനിത കെജ്‌രിവാളിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ്‌രിവാളിന്റെ അഭാവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ…
തൃശൂര്: കേരളത്തിന്റെ അഭിമാനമായ നര്ത്തകന് ആര്എല്വി രാമകൃഷ്ണന് നൃത്താവതരണത്തിനായി കേരള കലാമണ്ഡലത്തിലേക്ക് ക്ഷണം . ക്ഷണം സ്വീകരിച്ച രാമകൃഷ്ണന് ഇന്ന് വൈകീട്ട് അഞ്ചിന്കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തില് മോഹിനിയാട്ടം അവതരിപ്പിക്കും. രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമര്ശം നടത്തിയതിന് പിന്നാലെയാണ് മോഹിനിയാട്ടം അവതരിപ്പിക്കാന് കലാമണ്ഡലത്തില്നിന്ന് അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് രാമകൃഷ്ണന് പറഞ്ഞു. കലാമണ്ഡലത്തില് ഗവേഷക വിദ്യാര്ഥി കൂടിയായിരുന്നു രാമകൃഷ്ണന്.
ന്യൂ ഡൽഹി:അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‍രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ ഡി നിലപാട്. മദ്യനയ അഴിമതിയിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.മദ്യനയ അഴിമതി ആരോപണക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു . ഡല്‍ഹി കോടതി ആറ് ദിവസത്തേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടത് . റോസ് അവന്യു കോടതിയിൽ ഹാജരാക്കുന്ന കവിതയെ ഇഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. കെ കവിതയെയും അരവിന്ദ് കെജ്‍രിവാളിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇbഡി നീക്കം. അതേസമയം കെജ്രിവാളിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.ഐ ഒ ടി യിലെ ഷഹീദി പാർക്കിൽ ഇന്ന് ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിക്കും.ഇൻഡ്യ സഖ്യ നേതാക്കളും പ്രതിഷേധത്തിന് എത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
കൊല്ലം: വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരൻ മരിച്ചു. സംഭവത്തില്‍ ഒന്‍പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് കൊടമംഗലം സ്വദേശിയായ പരശുരാമന്‍ (60) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെല്ലാം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്. സംഭവത്തില്‍ പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
Subscribe to Updates
Get the latest creative news from FooBar about art, design and business.