Author: admin

ന്യൂഡല്‍ഹി: പാകിസ്ഥാന് വായ്പ നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെ, പാകിസ്ഥാന് സാമ്പത്തിക സഹായമായി 100 കോടി ഡോളര്‍ നല്‍കുന്നതിന് അംഗീകാരം നല്‍കി അന്താരാഷ്ട്ര നാണ്യനിധി. ഇക്കാര്യം കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നാണ്യനിധിയിൽ‌ പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനുള്ള വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ കഴിഞ്ഞദിവസം വിട്ടുനിന്നു. പാക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പയായി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധി അവലോകനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്. ഇതിന് പുറമേ പാകിസ്ഥാന് 130 കോടി ഡോളര്‍ കൂടി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധിയുടെ പരിഗണനയിലാണ്. പാകിസ്ഥാന് വീണ്ടുമൊരു ധനസഹായം നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത ഇന്ത്യ, പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് ദീര്‍ഘകാലമായി കടം വാങ്ങുന്ന രാജ്യമാണെന്നും വായ്പ വ്യവസ്ഥകള്‍ പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും വളരെ മോശം ട്രാക്ക് റെക്കോര്‍ഡ് ആണ് ഉള്ളതെന്നും ഇന്ത്യ…

Read More

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി . ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചാബ് എര്‍ബേസില്‍ ഉപയോഗിച്ചത് ഫത്താ മിസൈലാണ്. അന്താരാഷ്ട്രവ്യോമപാത പാത പാകിസ്താന്‍ ദുരുപയോഗം ചെയ്‌തെന്നും വാര്‍ത്താസമ്മേളനത്തില്‍ മേധാവിമാര്‍ വ്യക്തമാക്കി. കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

Read More

കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സോഷ്യൽ – പൊളിറ്റിക്കൽ അക്കാദമി മൂലമ്പിള്ളി സമരവുമായി ബന്ധപ്പെട്ട സംവാദം മഹാരാജാസ് കോളേജിന്റെ മുൻ പ്രിൻസിപ്പാൾ പ്രൊഫ. കെ. അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്തു. എവിറ്റിസ് കാർഡ് ലഭ്യമാക്കുന്നതുവഴി മൂലമ്പിള്ളി പാക്കേജിൽ ഉൾപ്പെട്ടവർക്ക് വിവിധങ്ങളായ ആവശ്യങ്ങളിൽ മുൻഗണന ലഭിക്കുന്നതിനും മറ്റും സഹായകരമാവുന്നതാണ്. കെ.സി.വൈ.എം വരാപ്പുഴ അതിരൂപതാ പ്രസിഡൻ്റ് രാജീവ് പാട്രിക് അധ്യക്ഷനായിരുന്നു. മൂലമ്പിള്ളി റീഹാബിലിറ്റേഷൻ പാക്കേജ് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളുത്തങ്കൽ സംവാദം നയിച്ചു. മൂലമ്പിള്ളി ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കൂട്ടുങ്കൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് ദിൽമ മാത്യു, ചാത്യാത്ത് മേഖല യൂത്ത് കൗൺസിലർ ആന്റണി ഫെലിക്സ്, മൂലമ്പിള്ളി യൂണിറ്റ് സെക്രട്ടറി ഫെബിൻ അഗസ്റ്റിൻ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു

Read More

കൊച്ചി: ലാളിത്യവും മിഷനറി പ്രവർത്തനങ്ങളിലുള്ള ആഴമേറിയ അനുഭവങ്ങളും പുതിയ പാപ്പയെ വ്യത്യസ്തനാക്കുന്നു. ദരിദ്രരോടുള്ള സ്നേഹവും സഭയുടെ സാർവത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കയിലെ അദ്ദേഹത്തിൻ്റെ മിഷൻ പ്രവർത്തനങ്ങളും സർവ്വോപരി അഗസ്റ്റീനിയൻ സഭയുടെ തലവൻ എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച സ്നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതിൽ അദ്ദേഹം നടത്തിയ സന്ദർശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷൻ എന്ന നിലയിൽ ലിയൊ പതിനാലാമൻ പാപ്പയ്ക്ക്, അദ്ദേഹത്തിൻ്റെ സാർവത്രിക ഇടയ ദൗത്യത്തിന് എല്ലാ പ്രാർത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു. പ്രാർത്ഥനയും സ്നേഹവും കൊണ്ട് സമാധാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കണം. പലയിടങ്ങളിലും നടക്കുന്ന യുദ്ധങ്ങളുടെയും മറ്റു കെടുതികളുടെയും പശ്ചാത്തലത്തിൽ ലോകസമാധാനത്തിന് ഫ്രാൻസിസ് പാപ്പ കൈകൊണ്ട നടപടികൾ പുതിയ പാപ്പയും പിന്തുടരും എന്നാണ് പ്രത്യാശിക്കുന്നത് എന്നും ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കൂട്ടിച്ചേർത്തു.

Read More

ആർച്ചബിഷപ് വർഗീസ്‌ ചക്കലാക്കൽ (പ്രസിഡന്റ് KRLCBC & KRLCC ) ആഗോള കത്തോലിക്ക സഭയുടെ ഇടയ ശ്രേഷ്ഠനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക് കേരള ലത്തീൻ സഭയുടെ പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കെആർഎൽസിസി പ്രസിഡണ്ടുമായ ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. നീതിക്കായി പോരാടുന്നവർക്കും ദരിദ്രർക്കുമായി സഭ നിലനില്ക്കുമെന്നു വ്യക്തമാക്കിയാണ് ലിയോ എന്ന പേര് പാപ്പ സ്വീകരിക്കുന്നത്. കലുഷിതമായ ലോക സാഹചര്യങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ പാതയിൽ തന്നെ പുതിയ പാപ്പായും യാത്ര തുടരുന്നുവെന്ന് പിതാവിന്റെ പ്രഥമ സന്ദേശത്തിൽ വ്യക്തമാക്കപ്പെട്ടു. ലോകത്തിന് ക്രിസ്തുവിന്റെ വെളിച്ചം പകരാനും മാനവ സമൂഹത്തിനാകെ ക്രിസ്തുവിന്റെ സ്നേഹം പകരാനും മനുഷ്യർക്കിടയിൽ ദൈവത്തിലേക്കുള്ള പാലം പണിയാം എന്ന പാപ്പായുടെ വാക്കുകൾ പ്രതീക്ഷാഭരിതമാണ്. ദരിദ്രർക്കായുള്ള സഭ എന്ന ദർശനത്തിന്റെ വക്താവായി അറിയപ്പെടുന്ന ലിയോ പാപ്പ ദൈവശാസ്ത്രത്തിന്റെ പ്രകാശത്തിൽ സാമൂഹിക നീതിയുടെ പ്രചാരകനായി പ്രവർത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല. പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതുപോലെ സമാധാനത്തിൽ ഒരു ജനതയായി മാറാൻ…

Read More

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, ലിയോ പതിനാലാമന്‍, പുതിയ ലോകക്രമത്തിലേക്കുള്ള സഭയുടെ പരിവര്‍ത്തനത്തിന്റെ പ്രേഷിത മധ്യസ്ഥനാകുന്നു. ഭൂമുഖത്തെ വന്‍ശക്തിയുടെ രാഷ്ട്രീയ ആധിപത്യത്തിന്റെ ജിയോപൊളിറ്റിക്കല്‍ ഡൈനാമിക്സും ലൗകിക സംസ്‌കാര പ്രതിഛായയും സൃഷ്ടിക്കുന്ന ഉതപ്പില്‍ നിന്ന് നയതന്ത്രപരമായ അകലം പാലിച്ചുവന്ന റോമിലെ പരിശുദ്ധ സിംഹാസത്തില്‍ ഒരു അമേരിക്കന്‍ പാപ്പാ ആരൂഢനാകുന്നത് ഒരു വീണ്ടെടുപ്പിന്റെ പ്രത്യാശയുണര്‍ത്തുന്നു.

Read More

2025 മെയ് രണ്ടാം തിയതി രാവിലെ 8.30നു വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലിയില്‍ ആലപിക്കപ്പെട്ട മലയാളഗാനത്തിന്‍റെ സൃഷ്ടാവ് എറണാകുളത്തുകാരനാണെന്നത് എല്ലാ കേരളീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ലോകത്തിലെ ഒരു കൊച്ചു ഭാഷയെ കത്തോലിക്കാ സഭയുടെ ആസ്ഥാന രാജ്യത്ത്, അതും ഒരു പാപ്പായുടെ ചരമശുശ്രൂഷയുടെ ഭാഗമായ വിശുദ്ധബലിയില്‍ പങ്കു ചേര്‍ത്തുവെന്നതില്‍ ദൈവത്തിനു നന്ദി പറയാം.

Read More

അപ്രതീക്ഷിതമായിരുന്നു റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്തിന്റെ അത്യുന്നത പദവിയിലേക്കുള്ള വരവെന്ന് മാധ്യമങ്ങള്‍ വാദിക്കുമ്പോഴും ദീര്‍ഘമായ പ്രവര്‍ത്തനമേഖലകളിലൂടെ കടന്നുവരികയും മിഷണറിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതനാള്‍ വഴിയിലൂടെ കടന്നുപോകുമ്പോള്‍, ഏറ്റവും അനുയോജ്യനായ, പത്രോസിന്റെ പിന്‍ഗാമിയെ തന്നെയാണ് ദൈവം തിരഞ്ഞെടുത്തതെന്ന് ബോധ്യമാകും.

Read More

ആമുഖം ആവശ്യമില്ലാത്ത പുസ്തകമാണ് തീരജീവിതത്തിന് ഒരു ഒപ്പീസ് എന്ന പി.എഫ് മാത്യൂസിന്റെ ലഘുപുസ്തകം. ചരിത്രത്തിലേക്ക് നേരിട്ട് ഒറ്റക്കയറ്റമാണ്. എറണാകുളത്തിന്റെ തീരദേശചരിത്രത്തെയും ഉള്‍നാടന്‍ കത്തോലിക്ക ജീവിത രീതികളെയും ധന്യമാക്കുന്ന, ഒരു കൈപ്പുസ്തകം. പാവപ്പെട്ടവരായ പച്ചമനുഷ്യരായിരുന്നവരുടെയും അവരുടെ ജീവിതാവസ്ഥാന്തരങ്ങളെയും സ്വന്തം അനുഭവങ്ങളുടെ വര്‍ണ്ണ ശോണിമയാല്‍ എളുപ്പത്തില്‍ വരക്കുകയാണ് മാത്യൂസ്.

Read More