Author: admin

കാലിഫോർണിയ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ഓപ്പണ്‍ഹെയ്‌മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്‌സിലൂടെ എമ്മ സ്‌റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനൽ സ്കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്‌മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി. ‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി. മികച്ച ഗാനം എന്ന വിഭാഗത്തിൽ ”വാട്ട് വാസ് ഐ മെയ്ഡ് ഫോർ” എന്ന ഗാനത്തിലൂടെ ആദ്യ ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയിരിക്കുകയാണ് ബാർബി. സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടത്തിലും ബാർബിയ്ക്കാണ് പുരസ്കാരം.

Read More

കൊല്ലം :മത്സരാര്ഥികളെയും കൊല്ലത്തെ ജനസഞ്ചയത്തെയും ആവേശത്തേരിലേറ്റിയ സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് മുന്നിൽ. 901 പോയിന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 897 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തുണ്ട്. വെറും ഏഴു പോയിന്റുകളുടെ മാത്രം വ്യത്യാസത്തിൽ 893 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും.നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയാണ് സദസ്സിലെ മുഖ്യാതിഥി.

Read More

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് തുടര്‍ച്ചയായ നാലാം വിജയം. നാലാം പ്രാവശ്യമാണ് ഷേഖ് ഹസീന അധികാരത്തിലേറുന്നത്. അവാമി ലീഗ് 300ല്‍ പകുതിയിലധികം സീറ്റുകളില്‍ വിജയിച്ചതോടെയാണ് ഷേഖ് ഹസീന അധികാരം ഉറപ്പാക്കിയത്. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ഷേഖ് ഹസീനയുടെ പാര്‍ട്ടി ബാക്കിയുള്ള സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പായി. വോട്ടെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. അവാമി ലീഗിന്റെ പ്രതിനിധികളാണ് വിജയിച്ച 45 സ്വതന്ത്രരില്‍ അധികവും. ജതിയ പാര്‍ട്ടിയുടെ എട്ട് സ്വതന്ത്രരും വിജയിച്ചു. ഷേഖ് ഹസീനയുടെ തിരഞ്ഞെടുപ്പ് വിജയം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 170 ദശലക്ഷം ബംഗ്ലാദേശികൾ വോട്ടു രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആക്രമണ സംഭവങ്ങളും അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച അഞ്ച് സ്‌കൂളുകളും ട്രെയിനിന്റെ നാല് കോച്ചുകളും കത്തിച്ചിരുന്നു. ട്രെയിനിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരക്കണക്കിന് പ്രതിപക്ഷ രാഷ്ട്രീയക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

Read More

മ്യാൻമർ :മ്യാന്മറിൽ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിൽ അഭയം തേടിയിരിക്കുന്ന റൊഹിങ്ക്യൻ വംശജർക്ക് സാദ്ധ്യമായ സഹായം നല്കുമെന്ന് ചത്തൊഗ്രാം അതിരൂപത. “ലൊസ്സെർവത്തോരെ റൊമാനൊ” യ്ക്ക് (സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം )അനുവദിച്ച അഭിമുഖത്തിൽ, ചത്തൊഗ്രാം അതിരൂപതയുടെ വികാരി ജനറാൾ ഫാദർ ടെറെൻസ് റൊഡ്രീഗസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റോഹീങ്ക്യൻ വംശജരെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ നിരന്തര ഓർമ്മപ്പെടുത്തലാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി.ബംഗ്ലാദേശിൻറെ കിഴക്കു ഭാഗത്ത് കോക്സസ് ബസാർ ജില്ലയിലെ അഭയാർത്ഥി പാളയത്തിൽ പത്തുലക്ഷത്തിലേറെ റൊഹിങ്ക്യൻ വംശജർ തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു അവസ്ഥയാണുള്ളതെന്ന് ഫാദർ റൊഡ്രീഗസ് വെളിപ്പെടുത്തി. മുസ്ലീംങ്ങളായ ഇവരുടെ ഒപ്പം ആയിരിക്കാനും ഇവർക്ക് സേവനം ചെയ്യാനും തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് പ്രത്യേകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആരാണ് റോഹിംങ്ക്യകള്‍?ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മാറില്‍ പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ റോഹിംഗ്യകളുണ്ട്. എന്നാല്‍ കിഴക്കന്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിട്ടാണ് മ്യാന്‍മാര്‍ ഭരണകൂടം ഇവരെ കാണുന്നത്.1948ലാണ് മ്യാന്‍മാര്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചത്. എന്നാല്‍ മ്യാന്‍മാറില്‍ ജനാധിപത്യം വേരുറച്ചില്ല. 1948-ലെ പൗരത്വനിയമത്തില്‍…

Read More

തിരുവനന്തപുരം:മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 247 അസിസ്റ്റന്റ് സര്‍ജന്മാര്‍ക്ക് കൂടി നിയമന ശുപാര്‍ശ അയച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതോടെ 2021 മാര്‍ച്ചില്‍ നിലവില്‍ വന്ന അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ആകെ അയച്ച നിയമന ശുപാര്‍ശകളുടെ എണ്ണം 610 ആയി. 30 പേര്‍ക്ക് കൂടി ഈ തസ്തികയിലേക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 17 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം-25, കൊല്ലം-29, കോന്നി-37, ആലപ്പുഴ-8, കോട്ടയം-4, എറണാകുളം-43, ഇടുക്കി-50, തൃശൂര്‍-7, മഞ്ചേരി-15, കോഴിക്കോട്-9, കണ്ണൂര്‍-31, കാസര്‍ഗോഡ്-1 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളിലും അപെക്സ് ട്രോമ ആന്‍ഡ് എമര്‍ജന്‍സി ലേണിങ് സെന്ററില്‍ മൂന്ന് അധ്യാപക തസ്തികകളും സൃഷ്ടിച്ചു. കോന്നി-1, ഇടുക്കി-1, അറ്റെല്‍ക്-6 എന്നിങ്ങനെ അനധ്യാപക…

Read More

മലപ്പുറം; പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പെരുമ്പടപ്പിലെ പി എന്‍ എം ഫ്യൂവല്‍സലാണ് സംഭവം. മൂന്നംഗ സംഘം ബൈക്കിലെത്തി പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരാള്‍ ജീവനക്കാരന്റെ അടുത്ത് വന്ന് ചവിട്ടി വീഴ്ത്തുന്നതായി ദൃശ്യങ്ങളില്‍ കാണാം. പ്രതികളെ പ്രതിരോധിക്കുന്നതിനായി മറ്റ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും അവര്‍ കടന്നു കളയുകയായിരുന്നു. പിന്നാലെ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

Read More

വയനാട് : വയനാട് വെള്ളാരം കുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Read More

സിഡ്‌നി: പാകിസ്‌താനെതിരേ നടന്ന ടെസ്‌റ്റ് പരമ്പരയിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ഓസ്‌ട്രേലിയ. മൂന്ന്‌ ടെസ്‌റ്റുകളുടെ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ എട്ട്‌ വിക്കറ്റിന് ഓസ്‌ട്രേലിയ വിജയം നേടി .സ്‌കോര്‍: പാകിസ്‌താന്‍ ഒന്നാം ഇന്നിങ്‌സ് 313, രണ്ടാം ഇന്നിങ്‌സ് 115. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 299, രണ്ടാം ഇന്നിങ്‌സ് രണ്ടിന്‌ 130. പാകിസ്‌താന്റെ രണ്ടാം ഇന്നിങ്‌സ് 115 ന്‌ അവസാനിച്ചതോടെ ഓസീസിന്റെ ലക്ഷ്യം 130 റണ്ണായി. മറുപടി ബാറ്റ്‌ ചെയ്‌ത അവര്‍ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കടന്നു. അവസാന ടെസ്‌റ്റ് കളിക്കുന്ന ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണര്‍ (75 പന്തില്‍ 57), മാര്‍നസ്‌ ലാബുഷാഗെ (73 പന്തില്‍ പുറത്താകാതെ 62) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ ലക്ഷ്യം അനായാസമാക്കി. ഉസ്‌മാന്‍ ഖ്വാജയെയും (0) വാര്‍ണറിനെയും പുറത്താക്കിയത്‌ സാജിദ്‌ ഖാനാണ്‌. അവസാന ടെസ്‌റ്റ് ഇന്നിങ്‌സില്‍ 56 പന്തിലാണു വാര്‍ണര്‍ അര്‍ധ സെഞ്ചുറി കടന്നത്‌. ലാബുഷാഗെയുമായി ചേര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ (113 പന്തില്‍ 100) സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാന്‍ വാര്‍ണറിനായി.…

Read More