- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
- കാവല്ക്കാരാ, രാത്രി എത്രയായി?’
- 106ാം വയസ്സിലും സാമൂഹ്യമാധ്യമങ്ങളിലൂടെ വചനപ്രഘോഷണം നടത്തുന്ന ഇറ്റാലിയൻ സന്യാസിനി
- തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ
- മുട്ടിക്കൽ ദേവാലയം; ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും
- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
Author: admin
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും . ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് ചോദ്യം ചെയ്യലുണ്ടാകുമെന്നറിയുന്നു . പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദ്യം ചെയ്യും . ഇന്നലെ നൽകിയ മൊഴികളിൽ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.പോറ്റിയുടെ സഹായികളായ വാസുദേവൻ, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. അന്വേഷണം തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുകയാണ് ദേവസ്വം വിജിലൻസ്.
ചിന്ദ്വാര: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതൽ മരണങ്ങൾ . കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു . കഫ് സിറപ്പ് മെഡിക്കൽ പ്രിസ്‌ക്രിപ്ഷനിൽ എഴുതിയത് ഡോക്ടർ പ്രവീൺ സോണിയാണ്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്. കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട് സർക്കാരുകളും കോൾഡ്രിഫ് മരുന്നിന്റെ വിൽപ്പന വിലക്കിയിട്ടുണ്ട്. മധ്യപ്രദേശ് സർക്കാർ കോൾഡ്രിഫ് മരുന്നുകളുടെ വിൽപ്പനയ്‌ക്കൊപ്പം കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും വിലക്കി . മരുന്നിൽ 48 ശതമാനം വിഷാംശമുള്ള വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു . രാജസ്ഥാനിൽ കോൾഡ്രിഫ്…
മുനമ്പം: മുനമ്പം തീര ജനതയ്ക്ക് നീതി ലഭിക്കാതെ വന്നാൽ കേരളത്തിലെ 12 രൂപതകളിലെയും സ്ത്രീകളെ സംഘടിപ്പിച്ച് ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് കെആർഎൽ സിബിസി വനിതാ കമ്മീഷൻ സെക്രട്ടറിയും, KLCWA സംസ്ഥാന ആനിമേറ്ററുമായ സിസ്റ്റർ നിരഞ്ജന സി എസ് എസ് ടി. കോട്ടപ്പുറം, വരാപ്പുഴ,കൊച്ചി രൂപതകളിലെ കേരള ലാറ്റിൽ കാത്തലിക് വുമൺസ് അസോസിയേഷൻ അംഗങ്ങൾ മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി എത്തിയപ്പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സിസ്റ്റർ നിരഞ്ജന. കെ എൽ സി ഡബ്ലിയു എ സ്റ്റേറ്റ് സെക്രട്ടറി മെറ്റിൽഡ, സ്റ്റേറ്റ് ട്രഷറർ റാണി പ്രദീപ്, വരാപ്പുഴ രൂപത പ്രസിഡന്റ് മേരി ഗ്രേസ്, കോട്ടപ്പുറം രൂപത ആനിമേറ്റർ അഡ്വക്കേറ്റ് അഞ്ജലി സൈറസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എൽസി ജോർജ്, ഫാദർ ആന്റണി സേവ്യർ തറയിൽ ജോസഫ് ബെന്നി കുറുപ്പശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മൈം തടസപ്പെടുത്തിയത് സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവർ.
പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ (53) അന്തരിച്ചു
ഹമാസിനോട് യുദ്ധം നിര്‍ത്തി ആയുധം താഴെവയ്ക്കാന്‍ ട്രംപ് മുന്നറിയിപ്പ് നല്കി
ആംഗ്ലിക്കൻ സഭാസമൂഹത്തിൻറെ പുതിയ അദ്ധ്യക്ഷയും കാൻറർബറിയുടെ ആർച്ചുബിഷപ്പും ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട സാറാ മല്ലല്ലി
ഇറ്റലിയിലെ ബൊൾത്സാനൊ സ്വയംഭരണ പ്രവിശ്യയിൽപ്പെട്ട ലഗൂന്തൊ, ഊൾത്തിമോ എന്നീ നഗരസഭകൾ ആയിരിക്കും. പുൽക്കൂട് കോസ്ത റീക്ക നാടിൻറെ സംഭാവനയായിരിക്കും
വിമാനത്താവളത്തിൽ എത്തിയ അഭയാർത്ഥി സംഘം
പാപ്പായുടെ അംഗരക്ഷകരായ സ്വിസ് സൈന്യത്തിൽ പുതിയതായി നിയമിക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ വേളയിൽ, പരിശുദ്ധ പിതാവ്, അവരുടെ വിശ്വസ്ത സേവനത്തെ അഭിനന്ദിക്കുകയും, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു
Subscribe to Updates
Get the latest creative news from FooBar about art, design and business.
