Author: admin

കണ്ണൂർ:കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് പാളം തെറ്റി. ട്രെയിൻ ഷണ്ടിങ്ങിനിടെയാണ് പാളം തെറ്റിയതെന്നാണ് വിവരം. പിൻ ഭാഗത്തുള്ള രണ്ട് കോച്ചുകളാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്ത് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകൾ ഒഴിവാക്കി രാവിലെ 5.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലധികം വൈകി 6.43നാണ് കണ്ണൂരിൽ നിന്നു പുറപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.

Read More

ന്യൂഡൽഹി: ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ നിന്നും വിവിധയിടങ്ങളിലേക്കുളള 11 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. പഞ്ചാബ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഹരിയാന, ത്രിപുര, ഉത്തരാഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശനിയാഴ്ച കാഴ്ചാപരിധി പലയിടത്തും 50 മീറ്ററായി കുറഞ്ഞു. അടുത്ത അഞ്ച് ദിവസത്തേക്ക് ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദില്ലിയും അതിന്റെ സമീപ പ്രദേശങ്ങളിലും നിലവില്‍ ‘ഓറഞ്ച് അലര്‍ട്ട്’ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശൈത്യം ദില്ലിയിലെ ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. 

Read More

കൊച്ചി: ചിന്നക്കനാൽ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് വിജിലൻസിന് മുമ്പിൽ ഹാജരാകും. മുട്ടം വിജിലൻസ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ് നൽകിയത്. മാത്യുവിന്റെ ബിനാമി ഇടപാടും നികുതിവെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോത്താനിക്കാട് സ്വദേശികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയിലാണു നോട്ടീസ്. ആറുകോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയെന്നും ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണു പരാതി. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ഇതുസംബന്ധിച്ച് മാത്യുവിനെതിരേ ആരോപണമുന്നയിച്ചിരുന്നു. സി.എം.ആര്‍.എല്‍. ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരേ മാത്യു ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണു റിസോര്‍ട്ട് വിവാദവുമുയര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2021 മാര്‍ച്ച് 18-ന് ഇടുക്കി, രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 561/2021-ാം നമ്പര്‍ തീ റാധാരപ്രകാരം വസ്തുവിനും റിസോര്‍ട്ടിനും വില 1,92,60,000 രൂപ മാത്രമാണ്.

Read More

കോട്ടപ്പുറം : കോട്ടപ്പുറം രൂപയുടെ നിയുക്ത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ ശനിയാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന മെത്രാഭിഷേക കർമ്മങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലെത്തി . ആർച്ച്ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ ഒരുക്കിയിട്ടുള്ള വിശാലമായ പന്തലിലാണ് മെത്രാഭിഷേകകർമ്മവും പൊതുസമ്മേളനവും സജ്ജീകരിച്ചിട്ടുള്ളത്. സീറോ മലബാർ , സീറോ മലങ്കര , ലത്തീൻ റീത്തുകളിൽ നിന്നായി 27 മെത്രാന്മാരും മുന്നൂറോളം വൈദീകരും നാനൂറോളം സന്യസ്തരും പതിനായിരത്തോളം വിശ്വാസികളും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ മോൺ. ഡോ. ആൻറണി കുരിശിങ്കൽ അറിയിച്ചു

Read More

ഗുവാഹത്തി: ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് . യാത്രാ റൂട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത് . ഭാരത് ജോഡോ ന്യായ് യാത്രയുടെ ചുമതലക്കാരൻ കെ ബി ബൈജുവിന് എതിരെയാണ് കേസ്. ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പര്യടനം തുടരുകയാണ് . നിമതി ഘട്ടില്‍ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിച്ചത്. രണ്ട് കിലോമീറ്റര്‍ പദയാത്രയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ബാക്കി യാത്ര കാറിലും ബസിലുമായാണ്. അതിനിടെയാണ് യാത്രയ്‌ക്കെതിരെ അസമില്‍ വെച്ച് ജോര്‍ഹട്ട് സദര്‍ പൊലീസ് കേസ് അസം: ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് . യാത്രാ റൂട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത് . അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലും ചില ആളുകള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡ് സുരക്ഷ നിയമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളും യാത്ര അവഗണിക്കുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. യാത്രയെ തടസപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന്…

Read More

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് കോടതി നടപടി. ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിന് അടിയന്തര ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നടപടി.

Read More

കോഴിക്കോട് ∙ നിധി ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിന്റെ പേരിൽ കോടികൾ തട്ടിയെന്ന പരാതിയിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യയും ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ഷറഫുന്നീസക്കെതിരെ കേസ് . ഷറഫുന്നീസയെ പ്രതി ചേർത്ത് വഞ്ചനാ കുറ്റത്തിന് നടക്കാവ് പൊലീസാണ് കേസെടുത്തത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ 62കാരിയുടെ പരാതിയിലാണ് ഇവരുൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തത്. കഴിഞ്ഞദിവസം 3 പരാതികളാണ് ലഭിച്ചത്. ഇതിലാണ് നടക്കാവ് പൊലീസ് ഒരു കേസ് റജിസ്റ്റർ ചെയ്തത്. നേരത്തേ 4 പേരുടെ പരാതിയിൽ കേസെടുത്തിരുന്നു. ഇതുവരെ അൻപതോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥാപകനും ഒന്നാം പ്രതിയുമായ കടലുണ്ടി സ്വദേശി വസീം തൊണ്ടികോടന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നാണ് വിവരം.

Read More

ബിജോ സിൽവേരി കൊടുങ്ങല്ലൂർ : കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നാളെ വൈകീട്ട് 3 ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയത്തിന് മുൻപിൽ എഴുപത്തിഅയ്യായിരം ചതുരശ്ര അടിയിൽ സജ്ജീകരിക്കുന്ന വിശാലമായ പന്തലിന്റെ പണികൾ പൂർത്തിയായി വരുന്നതായി പന്തൽ , ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി ചെയർമാൻ ഫാ.ജോസഫ് മാളിയേക്കൽ അറിയിച്ചു.. പതിനായിരം പേർക്ക് തിരുകർമ്മങ്ങളിൽ സംബന്ധിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇരുപത് ബിഷപ്പുമാരും മുന്നൂറോളം വൈദീകരും നാനൂറോളം സന്യസ്തരും മെത്രാഭിഷേക കർമ്മങ്ങളിൽ പങ്കെടുക്കും . സംഗീതസംവിധായകൻ ജെറി അമൽ ദേവിന്റെയും ഫാ. വില്യം നെല്ലിക്കലിന്റെയും നേതൃത്വത്തിൽ നൂറിലധികം വരുന്ന ഗായക സംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത് . ഗായകസംഘാംഗങ്ങൾ ഈ ദിവസങ്ങളിലെല്ലാം തുടർച്ചയായ പരിശീലനത്തിലാണ്. മെത്രാഭിഷേക തിരുകർമ്മങ്ങൾ ഭംഗിയാക്കുന്നതിന് 11 കമ്മിറ്റികളിലായി ആയിരത്തോളം വരുന്ന അംഗങ്ങളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.പൊതുസമ്മേളനത്തിനുശേഷം രൂപതയിലെ അഞ്ച് ഫൊറോനകളിൽ നിന്നായി ചവിട്ടു നാടകം, മാർഗ്ഗംകളി എന്നിവയടക്കം അഞ്ച് കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. അതിന്റെ പരിശീലനവും ഫൊറോനകളിൽ…

Read More

ഇംഫാൽ: സംഘർഷമടങ്ങാതെ മണിപ്പൂർ. തെങ്നൂപലില്‍ അക്രമികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാർ കൂടി കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് ​ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ പല ജില്ലകളിലായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് ആക്രണം ഉണ്ടായത്. കഴിഞ്ഞ 8 മാസമായി തുടരുന്ന സംഘ‍ർഷങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥരും ഭരണകർത്താക്കളും പരിശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ സാഹചര്യം കൂടുതൽ കലുഷിതമായിരിക്കുന്നത്. തൗബാൽ ജില്ലയിൽ ​ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ഇന്നലെ മെയ്തെയ് വിഭാ​ഗത്തിൽപ്പെട്ട നാല് പേർ ആയുധധാരികളായ അക്രമികളാൽ കൊല്ലപ്പെട്ടു എന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ സ്ഥിരീകരിക്കുന്നു. ആക്രമണത്തിനിരയായ നാലുപേരും കർഷകരാണ്. ഇവർ കൃഷിയിടത്തിൽ കൃഷിയിറക്കുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ഇവരു‌ടെ മരണത്തെ തുടർന്ന് ഇംഫാൽ താഴ്വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

Read More

 തിരുവനന്തപുരം:മകൾക്കെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക്കിനെതിരായ രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് പുറത്തുവന്നത് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇൻകം ടാക്സ് ഇന്ററിംഗ് ബോർഡ് റിപ്പോർട്ട് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോൾ കെഎംആർഎൽന് വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകിയിരുന്നുവെന്നും എക്സാലോജിക്കിന്റെ വാദങ്ങൾ കേൾക്കാനുള്ള സാവകാശം ഇൻകം ടാക്സ് ഇന്ററിംഗ് ബോർഡ് നൽകിയില്ല എന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.എന്നൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന ആർഒസി റിപ്പോർട്ട്. കെഎംആർഎൽന് സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകിയത് സംബന്ധിച്ച് ഒരു രേഖയും സമർപ്പിക്കാൻ എക്സാലോജിക്കിന് കഴിഞ്ഞിട്ടില്ലെന്നും സ്റ്റാറ്റ്യൂട്ടറി ബോഡിയായ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കുമായി 1.72 കോടി രൂപ കെഎംആർഎൽ നൽകിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ആർ.ഒ.സിയുടെ കണ്ടെത്തൽ.

Read More