- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ വാർഷിക സെനറ്റ് അസംബ്ലിയും പുതിയ രൂപതാ സമിതിയുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റാ യി റേച്ചൽ ക്ലീറ്റസിനെയും ജനറൽ സെക്രട്ടറിയായി ആമോസ് മനോജിനെയും തെരഞ്ഞെടുത്തു.
ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. ബംഗളൂരു സെൻറ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.
ജൂബിലി വർഷത്തിൽ ആരംഭം കുറിച്ച, വിശുദ്ധിയുടെ ചരിത്രം വിളിച്ചോതുന്ന നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രയാണവും പൊതുദർശനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി “അനുഗ്രഹ വഴിയേ…” എന്ന ആത്മീയ പ്രയാണവുമായി കൊല്ലം രൂപതയിൽ എത്തിച്ചേർന്നു.
കത്തോലിക്ക സഭയിലെ രാജ്യാന്തര അല്മായ സ്വയംസന്നദ്ധ സാഹോദര്യ ജീവകാരുണ്യ പ്രസ്ഥാനമായ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ വരാപ്പുഴ അതിരൂപതാ സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായി ടി.എം. ജോസഫ് തൈപ്പറമ്പിലും ബോര്‍ഡ് അംഗങ്ങളും സ്ഥാനമേറ്റു. ആറു വര്‍ഷത്തേക്കാണ് ഈ ചുമതല.
വത്തിക്കാൻ : മനുഷ്യരാശിയെ ഒന്നായും, ഗ്രഹത്തെ നമ്മുടെ പൊതുഭവനമായും കാണുന്ന ഒരു രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, “ഏക മാനവികത, ഏക ഗ്രഹം”എന്നപേരിൽ നടക്കുന്ന ശില്പശാലയിൽ സംബന്ധിക്കുന്നവരുമായി, ജനുവരി മാസം മുപ്പത്തിയൊന്നാം തീയതി ലിയോ പതിനാലാമൻ പാപ്പാ, കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. വ്യത്യസ്ത രാജ്യങ്ങളും സംസ്കാരങ്ങളും മതങ്ങളും ശത്രുതയ്ക്ക് വേണ്ടിയല്ല , മറിച്ച് ഒരു സിനഡൽ ശൈലിയിൽ സഹകരണത്തിനും വളർച്ചയ്ക്കും വേണ്ടിയാണെന്നു ഉദ്ബോധിപ്പിച്ചുകൊണ്ട്, പൊതുനന്മ തേടി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങളെ കണ്ടുമുട്ടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ ആമുഖമായി പറഞ്ഞു. നമ്മെ ബന്ധിപ്പിക്കുന്ന കൂട്ടായ്മയുടെ ഒരു രൂപമെന്ന നിലയിൽ, സിനഡാലിറ്റി, മറ്റുള്ളവരുടെ കാര്യത്തിൽ നമ്മെ ഏറെ ശ്രദ്ധാലുക്കളാക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ഇത് സത്യം തിരിച്ചറിയുന്നതിനും, കൂടിക്കാഴ്ചയുടെ ഊഷ്മളത വർദ്ധിപ്പിക്കുവാനും സഹായകരമാകുന്നുവെന്നും കൂട്ടിച്ചേർത്തു. അപ്പസ്തോലിക പ്രബോധനമായ കേരീദാ ആമസോണിയയിൽ, സഭാപരവും പാരിസ്ഥിതികവും സാമൂഹികവും സാംസ്കാരികവുമായ സ്വപ്നങ്ങൾ ഒരുമിച്ച് വളർത്തിയെടുക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനംചെയ്തതിനെ അനുസ്മരിച്ച പാപ്പാ,…
പോർച്ചുഗലിൽ നാശം വിതച്ച അതിശക്തമായ ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും, ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ നേർന്നുമുള്ള , ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു. നിലവിൽ, അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽഎന്നിവയാൽ , 850,000-ത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്നു. മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.
90- ലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും , ജനുവരി മാസം മുപ്പതാം തീയതി, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.
താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, അഡ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. ജനുവരി ഇരുപത്തിയൊമ്പതാം തീയതിയാണ് പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായിട്ടാണ് ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചവിരുന്ന് പങ്കിട്ടത്.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി കൊണ്ടുവന്ന നിയമം കോടതികളിൽ തിരിച്ചടി നേരിടുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഈ നിയമപ്രകാരം പൂർണ്ണമായ വിചാരണ നടന്ന അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെവിട്ടു.
ജബൽപൂർ രൂപതയിലെ വി. പീറ്റർ ആൻഡ് പോൾ കത്തീഡ്രൽ ജനുവരി 30 ന് നവീകരണത്തിനുശേഷം വീണ്ടും തുറന്നു. പ്രാദേശിക കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസവഴിയിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് അടയാളപ്പെടുത്തുന്നു. ഗോവയിലെ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോ ചടങ്ങിന് നേതൃത്വം നൽകി. നവീകരിച്ച കത്തീഡ്രലിനെ ആശീർവദിക്കുകയും ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
