Author: admin

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീ ഡിയ കമ്മിഷൻ്റെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ അവാർഡിന് ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടിയ പകിട പകിട പരമ്പരയുടെ നിർമ്മാതാവും 15 ൽ പരം സിനിമകളിൽ അഭിനേതാവും സിനിമ നിർമ്മാതാവുമാണ് ടോം ജേക്കബ്. പാൻ ഇന്ത്യൻ സിനിമയായ ‘കലാം std B’ യാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.

Read More

സമകാലിക കലയുടെ ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ രാജ്യാന്തര മാമാങ്കമായി മാറിയിട്ടുള്ള കൊച്ചി-മുസിരിസ് ബിനാലെയ്ക്കും, കൊച്ചിയുടെ തനിമയുള്ള ക്രിസ്മസ്, പുതുവര്‍ഷ കാര്‍ണിവല്‍ ആഘോഷത്തിനും മുന്നോടിയായി ഫോര്‍ട്ട്‌കൊച്ചി, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന്റെ മഹിതമായൊരു ചരിത്ര പൈതൃകത്തിന്റെ അനന്യവും അനുസ്യൂതവുമായ കൃപാസമൃദ്ധിയിലേക്ക് വീണ്ടും ഉണരുകയാണ് – കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ അഞ്ചാമത്ത തദ്ദേശീയ മെത്രാനായി അന്‍പത്തഞ്ചുകാരനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു.

Read More

ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കു ചേർക്കുന്നതിന്റെ ഭാഗമെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നല്കുന്നതിനെക്കുറിച്ച് പ്രതികൂല നിലപാടുമായി കർദ്ദിനാൾ പെത്രോക്കി കമ്മീഷൻ. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം നടത്തിയ സുദീർഘമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ്, ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും കർദ്ദിനാളുമായ അഭിവന്ദ്യ ജ്യുസേപ്പെ പെത്രോക്കി (Card. Giuseppe Petrocchi) അദ്ധ്യക്ഷനായുള്ള കമ്മീഷൻ ഇത്തരമൊരു റിപ്പോർട്ട് ലിയോ പതിനാലാമൻ പാപ്പായ്ക്ക് സെപ്റ്റംബർ 18-ന് സമർപ്പിച്ചത്

Read More

ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ൺ​​​സി​​​ൽ സ​​​മാ​​​പി​​​ച്ചി​​ട്ട് ഇ​​​ന്ന് 60 വ​​​ർ​​​ഷം തി​​​ക​​​യു​​​ക​​​യാ​​​ണ്. സ​​​ഭ​​​യു​​​ടെ ‘പു​​​തി​​​യ പെ​​​ന്ത​​​ക്കു​​​സ്ത’ എ​​​ന്നും ‘ന​​​വ​​​വ​​​സ​​​ന്തം’ എ​​​ന്നും അ​​​റി​​​യ​​​പ്പെ​​​ട്ട കൗ​​​ൺ​​​സി​​​ലി​​​നു മു​​​മ്പ് സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മ​​ന​​സി​​ലാ​​ക്കു​​മ്പോ​​ഴാ​​ണ് കൗ​​​ൺ​​​സി​​​ൽ ന​​​ൽ​​​കി​​​യ കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ ന​​​വീ​​​ക​​​ര​​​ണ​​​ത്തെ​​​പ്പ​​​റ്റി ന​​​മു​​​ക്ക് അ​​​വ​​​ബോ​​​ധം ഉ​​​ണ്ടാ​​​വു​​​ക.

Read More

ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയെന്ന് അറിയപ്പെടുന്ന കൊച്ചി – മുസിരിസ് ബിനാലെയിൽ ഇതാദ്യമായി ഒരു മലയാളി സന്യാസിനിയുടെ കലാസൃഷ്‌ടികളും. സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസിലെ സിസ്റ്റർ റോസ്‌വിൻ ആണ് വിഖ്യാതമായ ബിനാലെയിൽ സവിശേഷസാന്നിധ്യമാകുന്നത്.

Read More

യുകെയിലെ ലെസ്റ്ററിലുള്ള എസ്‌പിഎഎൽ സെൻ്ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകൾ നടന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന, വിശിഷ്‌ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എന്ന ക്രമത്തിലാണ് നടന്നു.

Read More

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിച്ചത്. ദിലീപ് അടക്കം 7 മുതൽ 10 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തി. യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ​ഗൂഢാലോചനയെന്ന് ദിലീപ് പറഞ്ഞു .ക്രിമിനൽ ​ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിൽ നിന്നാണ് തനിക്കെതിരെ ​ഗൂഢാലോചന ആരംഭിച്ചത്.പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞു.സത്യം തെളിഞ്ഞെന്ന് ദിലീപ് അഭിപ്രായപ്പെട്ടു .കൂട്ടബലാത്സം​ഗം തെളിഞ്ഞതായി കോടതി. അന്തിമ വിധിയല്ല, അപ്പീൽ നൽകുമെന്ന് മുൻ ഡിജിപി ബി സന്ധ്യ വ്യക്തമാക്കി .അതേസമയം ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കപ്പെട്ടില്ലെന്ന് കോടതി.കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കി.പ്രതികൾക്കുള്ള ശിക്ഷ ഈ മാസം…

Read More

യാത്രക്കാര്‍ക്ക് റീഫണ്ടായി നല്‍കിയത് 610 കോടി ന്യൂഡല്‍ഹി: ഒരാഴ്‌ച നീണ്ട പ്രതിസന്ധി അവസാനിക്കുന്നു . ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക്. സർവ്വീസുകൾ കുത്തഴിഞ്ഞതോടെ യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇതുവരെ റീഫണ്ടായി നല്‍കിയത് 610 കോടി രൂപയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിക്ക് മുന്‍പായി യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 15 വരെ റദ്ദാക്കുന്ന എല്ലാ സര്‍വീസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള പരിശ്രമത്തിലാണെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചു. 48 മണിക്കൂര്‍ സമയമാണ് ബാഗേജുകള്‍ എത്തിക്കാന്‍ കേന്ദ്രം അനുവദിച്ചത്. റീഫണ്ട് നടപടികളും ബാഗേജ് തിരികെ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

Read More

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ നടക്കും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ വിധിയെഴുതുക. തെക്കന്‍ – മധ്യ കേരളത്തിലെ പ്രചാരണത്തിന് ഞായറാഴ്ച കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണമാണ്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു.

Read More

കൊച്ചി: സിനിമാ നടിയെ ആക്രമിച്ച കേസില്‍ ഇന്ന് അന്തിമവിധി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി .എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധിപറയുന്നത്. 11 ന് കോടതി നടപടികള്‍ തുടങ്ങും. കോവിഡും , പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലുമെല്ലാം വിചാരണ നീണ്ടുപോകുന്നതിന് ഇടയാക്കി . സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുകൾക്ക് ശേഷം മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെയാണ് എറണാകുളം അത്താണിയില്‍വെച്ച് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുംചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവര്‍ഷം ജൂലായില്‍ നടന്‍ ദിലീപിനെയും അറസ്റ്റുചെയ്തു.

Read More