Author: admin
ന്യൂഡൽഹി : ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും.പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യുകയും ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും കോമൺ യോഗ പ്രോട്ടോക്കോൾ സെഷനിൽ പങ്കെടുക്കുകയും ചെയ്യും. ജമ്മു കശ്മീർ യുടി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ആയുഷ് മന്ത്രാലയത്തിന്റെ കേന്ദ്ര സഹമന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രി പ്രതാപറാവു ഗണപതിറാവു ജാദവ് എന്നിവരും പ്രധാനമന്ത്രി നയിക്കുന്ന പരിപാടിയിൽ പങ്കെടുക്കും. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള 7,000 ത്തിലധികം പേർ ശ്രീനഗറിലെ ദാൽ തടാകത്തിന്റ തീരത്ത് പ്രധാനമന്ത്രിക്കൊപ്പം ഒത്തുകൂടും.വ്യക്തി ക്ഷേമവും സാമൂഹിക ഐക്യവും പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ നിർണായക പങ്ക് ഊന്നിപ്പറയുന്നതാണ് ഈ വർഷത്തെ തീം. ‘തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ’ എന്നതാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം.
ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി എഎപി പാർട്ടി നേതാക്കളും പാർട്ടി ലീഗൽ സെല്ലും രംഗത്തെത്തി.ഇഡിക്ക് തെളിവില്ലെന്നും കേസ് ബിജെപിയുടെ ഗൂഢാലോചനയാണെന്നും എഎപിയുടെ അഭിഭാഷക സംഘം. ആരുടെയോ സമ്മർദത്തിന് കീഴിലാണ് ഇഡി പ്രവർത്തിക്കുന്നതെന്നും എഎപി ലീഗൽ സെൽ സംസ്ഥാന പ്രസിഡൻ്റ് സഞ്ജീവ് നസിയാർ ആരോപിച്ചു. ചരിത്രപരമായ വിധി നൽകിയതിന് തങ്ങൾ കോടതിയോട് വളരെ നന്ദിയുള്ളവരാണെന്ന് എഎപിയുടെ ലീഗൽ സംഘത്തിലെ അഭിഭാഷകൻ ഋഷികേശ് കുമാറും പറഞ്ഞു. ബിജെപിയുടെ ഓഫീസിൽ എഴുതപ്പെട്ട വ്യാജ കേസായിരുന്നു ഇതെന്ന് എഎപിയുടെ സ്പോക്ക് പേർസൺ പ്രിയങ്ക കക്കർ പ്രതികരിച്ചു. പാർട്ടി മേധാവിക്ക് ജാമ്യം അനുവദിച്ചതിന് പഞ്ചാബ് മന്ത്രിയും എഎപി നേതാവുമായ ഹർപാൽ സിംഗ് ചീമ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിക്ക് റൂസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഭരണഘടന വിജയിച്ചുവെന്നാണ് ആം ആദ്മി നേതാവും പഞ്ചാബ് വൈദ്യുതി മന്ത്രിയുമായ ഹർഭജൻ സിംഗ് ഇടിഒ പ്രതികരിച്ചത്. അദ്ദേഹത്തിൻ്റെ മോചനം ജനാധിപത്യത്തെ…
ബാര്ബഡോസ്: ടി20 ലോകകപ്പ് സൂപ്പര് എട്ടില് ഇന്ത്യയ്ക്ക് വിജയത്തുടക്കം. അഫ്ഗാനിസ്ഥാനെതിരെ 47 റണ്സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില് എട്ട് വിക്കറ്റിന് 181 റണ്സായിരുന്നു നേടിയത്. ഇന്ത്യ ഉയര്ത്തിയ 182 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് ബാറ്റിങ് 134 ൽ അവസാനിച്ചു.ഇന്ത്യൻ ബൗളര്മാര് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുമ്രയും അര്ഷ്ദീപും 3 വിക്കറ്റും കുല്ദീപ് 2 വിക്കറ്റും ജഡേജ, അക്സര് എന്നിവര് ഒരോ വിക്കറ്റ് വീതവും നേടി. ബുമ്ര 4 ഓവറില് 7 റണ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് എടുത്തത്. 26 റണ്സ് എടുത്ത അസ്മതുള്ള അഫ്ഗാന്റെ ടോപ് സ്കോറര് ആയി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി വേണ്ടി സൂര്യകുമാര് യാദവ് നേടിയ അര്ദ്ധസെഞ്ചുറിയാണ് ആശ്വാസമായത്. 28 പന്തുകള് നേരിട്ട താരം അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറും സഹിതം 53 റണ്സെടുത്തു. താരത്തിനൊപ്പം ഹാര്ദിക് പാണ്ഡ്യയും(24 പന്തില് 32) നന്നായി പൊരുതി…
മുതിർന്നവരുടെ വാക്ക് പോലെ ജീവിതത്തിൽ ഗുണകരമായൊരു കായ്ഫലമാണ് നെല്ലിക്ക .നെല്ലിക്ക ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു ജീവിതത്തിന് കാരണമാകും .നെല്ലിക്കയിലെ നാരുകൾ കൂടുതൽ നേരം വിശപ്പില്ലാതിരിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായകമാണ്. അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കരളിലെ വിഷാംശം ഇല്ലാതാക്കാനും അതിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങളും നെല്ലിക്കയിലുണ്ട്.ക്വെർസെറ്റിൻ, ഗാലിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും സന്ധിവാതം പോലെയുള്ള രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നെല്ലിക്കയിലെ കരോട്ടിൻ കാഴ്ച ശക്തി മെച്ചപ്പെടുത്താൻ സഹായകമാണ്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാൻ ഇതിനു സാധിക്കും.ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിച്ച് മൊത്തത്തിലുള്ള കണ്ണിൻറെ ആരോഗ്യം വർധിപ്പിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും.
കൊച്ചി : നെടുങ്ങാട് പഴയ പള്ളിപ്പാലം പൊളിച്ചു നീക്കം ചെയ്യുന്നതിന് വേണ്ടി എടുക്കുന്ന കാലതാമസം അധികൃതരുടെ അനാസ്ഥ മൂലം എന്ന് ആക്ഷൻ കൗൺസിൽ .ഇന്നലെ പറവൂർ പിഡബ്ല്യുഡി പാലം വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ആക്ഷൻ കൗൺസിൽ ഉപരോധിച്ചു. നാളിതുവരെയുള്ള പാലം പൊളിച്ചു നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള രേഖകൾ കാണുകയും പാലം പൊളിക്കാൻ പഞ്ചായത്തിൻ്റെയും,KSEB വിഭാഗത്തിൽ നിന്നും, ജല അതോറിറ്റി ഭാഗത്തുനിന്നും കടുത്ത അനാസ്ഥ ഉണ്ടായതായി തെളിഞ്ഞു. വേണ്ട തുടർനടിപടികൾ എടുക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. തുടർന്ന് നെടുങ്ങാട് പഴയ പള്ളി പാലത്തിൽ എത്തിച്ചേർന്ന് നിൽപ്പ് സമരം സെൻ്റ് ജോർജ് പള്ളി വികാരിയും ആക്ഷൻ കൗൺസിൽ ചെയർമാനുമായ ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ ഡെൻസൺ ജോർജ് ,മങ്കുഴി സെബാസ്റ്റ്യൻ ,ചുള്ളിക്കൽ ജോസഫ് ,ബേബിച്ചൻ തണ്ണ്ടാശ്ശേരി, ആൻറി വടശ്ശേരി ,ജസ്റ്റിൻ വടശ്ശേരി, പുളിക്കൽ ജോഷി, കളത്തിപ്പറമ്പിൽ റോയി എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: ക്ഷേമപെന്ഷന് അഞ്ചുമാസത്തെ കുടിശിക ഉണ്ടെന്നും ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്നും കെഎന് ബാലഗോപാല്. അഞ്ച് മാസത്തെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്ക്കുമെന്നും അദ്ദേഹം നിയമസഭയില് പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര് അനുമതി നിഷേധിച്ചു. ക്ഷേമപെന്ഷന് മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയം അല്ലെന്നും കഴിഞ്ഞ ജനുവരിയില് സഭ ചര്ച്ച ചെയ്തതാണന്നും ധനമന്ത്രി കെഎന് ബാലഗോപാല് പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്ഷന് കുടിശ്ശികയായതോടെ ജനം ദുരിതത്തിലായെന്നും വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്ച്ച ചെയ്യണമെന്നും പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്. സാമൂഹിക ക്ഷേമ പെന്ഷന്റെ നാല് ഗഡു മൂന്ന് മാസത്തിനിടയില് വിതരണം ചെയ്തുവെന്ന് ധനമന്ത്രി ബാലഗോപാല് പറഞ്ഞു. ജൂണ് മാസത്തെ പെന്ഷന് അടുത്തയാഴ്ച്ച മുതല് വിതരണം ചെയ്യും. അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല ഇതെന്നും പ്രതിപക്ഷത്തിന്റെ മുതലകണ്ണീര് ജനം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്നവരുടെ എണ്ണം ഈ സര്ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ‘അവന്’ എന്നു വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വാക്കുകള് ബഹുമാനത്തോടെയും സൂക്ഷിച്ചും പറയുന്നതാണ് എല്ലാവര്ക്കും നല്ലത്. മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും സതീശന് നിയമസഭയിൽ ആവശ്യപ്പെട്ടു. ക്ഷേമപെന്ഷന് മുടങ്ങിയതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസില് സംസാരിക്കുന്നതിനിടെ, സുധാകരന്റെ പരാമര്ശം ചൂണ്ടിക്കാട്ടിയ ഭരണപക്ഷത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്. ഇടതുപക്ഷ സഹയാത്രികനായ അഭിവന്ദ്യനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നു വിളിച്ചത്-സതീശന് ചോദിച്ചു.
തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ഒ ആർ കേളു ചുമതലയേൽക്കും. പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ് വി എൻ വാസവനും ചുമതലയേൽക്കും.എം പിയായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണൻ രാജിവെച്ച വകുപ്പിലേക്കാണ് ഇവർ ചുമതലയേൽക്കുന്നത്. മാനന്തവാടി എംഎൽഎയാണ് കേളു. സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വയനാട് ജില്ലയില്നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്ഗ നേതാവാണ് ഒ.ആര്. കേളു. ജില്ലയിലും സംസ്ഥാനത്തും പട്ടികവര്ഗക്കാരെ പാര്ട്ടിയോടടുപ്പിച്ചുനിര്ത്താനുള്ള ശ്രമങ്ങള്ക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരന്റെ മന്ത്രിസഭാ പ്രവേശനം. ഇക്കഴിഞ്ഞ സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പട്ടികജാതി-പട്ടികവര്ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്മാനും കേരള വെറ്ററിനറി ആന്ഡ് ആനിമല് സയന്സ് യൂണിവേഴ്സിറ്റിയുടെ ബോര്ഡ് ഓഫ്…
കോഴിക്കോട്: അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ ആളപായമില്ല.യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. മൂന്ന് മണിക്കൂർ വൈകിയാണ് യാത്രികരെ നാട്ടിലെത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ അബുദബി വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു.പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറന്ന 2 പേരെയും തടഞ്ഞു വെച്ചു.
ജൂണ് 20 നു പുലര്ച്ചെ മുതലപ്പൊഴിയിലുണ്ടായ അപകടത്തില് ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇതോടെ അപകടങ്ങളില് മുതലപ്പൊഴിയില് കൊല്ലപ്പെട്ടവരുടെ സംഖ്യ 77 ആയി. കടലിനും ചെകുത്താനുമിടയിലാണ് മത്സ്യത്തൊഴിലാളികളിപ്പോഴെന്ന് മോണ്. യൂജിന് പെരേര. അദാനിക്കു വേണ്ടി സര്ക്കാര് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രിയമായ പുലിമുട്ട് നിര്മാണം കാരണം 77 പേരുടെ ജീവന് പൊലിഞ്ഞിട്ടും സര്ക്കാര് തുടരുന്ന അനാസ്ഥയ്ക്കെതിരെ കേരള ലാറ്റിന് കാത്തലിക്ക് അസോസിയേഷന്റെ ശക്തമായ പ്രതിഷേധം. കെഎല്സിഎയുടെ നേതൃത്വത്തില് ജൂണ് 20ന് നടത്തിയ നിയമസഭാ മാര്ച്ച് സര്ക്കാരിന് ശക്തമായ മുന്നറിയിപ്പായി മാറി. മുതലപ്പൊഴി സമരത്തെ തുടര്ന്ന് സര്ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്പ്പില് 2023 ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകള് പാലിക്കാതെ സര്ക്കാര് വഞ്ചിച്ചുവെന്ന് കെഎല്സിഎ ആരോപിച്ചു. തിരുവനന്തപുരം ലത്തീന് അതിരൂപത വികാരി ജനറല് മോണ്. യുജിന് എച്ച്. പെരേര മാര്ച്ച് ഉദ്ഘാടനം ചെയ്തു. അദാനിക്കു വേണ്ടി സര്ക്കാര് ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രളയത്തില് കൈകാലിട്ടടിച്ച…
Subscribe to Updates
Get the latest creative news from FooBar about art, design and business.