- പോള് ചെയ്തതിനേക്കാള് അഞ്ചുലക്ഷം വോട്ട് കൂടുതല്: റിപ്പോര്ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും.ന്യൂന മർദ്ദ പാത്തിയും ചക്രവാതച്ചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിലാണിത് . നാല് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാല് ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്തും, തമിഴ്നാട് തീരത്തും ഇന്ന് രാത്രി…
ആലപ്പുഴ: എഴുപുന്ന ക്വീൻ ഓഫ് പീസ് ഇടവകയിൽ യുവജന ദിന ആഘോഷം നടത്തി.കെസിവൈഎം സംസ്ഥാന പ്രസിഡൻറ് കാസി പൂപ്പന ഉദ്ഘാടനം ചെയ്തു. മുൻ രൂപത പ്രസിഡന്റ് ആക്സൻ, രൂപത ട്രഷറർ ഷിബിൻ, രൂപത എക്സിക്യൂട്ടീവ് റിജോ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു. യുവജനങ്ങൾക്കായി നേതൃത്വ പരിശീലനം ക്ലാസ് ഉണ്ടായിരുന്നു.
കൊച്ചി: സമൂഹത്തിലെ പാവപ്പെട്ടവൻ ക്രിസ്തുവിൻ്റെ പ്രതിനിധികളാണെന്ന് മറക്കരുതെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കലിന് കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നൽകിയ പൗര സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ഒരു മെത്രാനെന്ന നിലയിൽ എൻ്റെ ആപ്തവാക്യം അനേകർക്ക് മോചനദ്രവ്യമാകുക എന്നതാണ്. നമ്മൾ ഒരുമിച്ചു നിന്നാൽ അനേകർക്ക് വിമോചനത്തിൻ്റെ സദ്വാർത്തയാകാൻ നമുക്കാകുമെന്ന് ബിഷപ് കൂട്ടിച്ചേർത്തു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.എളിമയോടും ലാളിത്യത്തോടും കൂടെ എല്ലാവരോടും ഇടപഴകുന്ന ബിഷപ്പ് ആൻറണി വാലുങ്കലിൻ്റെ പുതിയ ദൗത്യം ദൈവഹിതമ നുസരിച്ച് നിറവേറ്റാൻ എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് ആർച്ച് ബിഷപ് പറഞ്ഞു. മന്ത്രി പി.രാജീവ് മുഖ്യാതിഥിയായിരുന്നു. കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ.പോൾ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എംഎൽഎ, മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്, എറണാകുളം ജില്ലാ…
കൊച്ചി :ഒരു യുവാവിന്റെ തീക്ഷ്ണതയോടെ ജീവിതകാലം മുഴുവനും അനീതിക്കെതിരെ പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടേത് യുവജനങ്ങൾക്ക് ഒരു ഉത്തമ മാതൃകയാവുന്ന ജീവിതമായിരുന്നു എന്ന് കെ സി വൈ എം രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി പ്രസ്താവിച്ചു . കെ.സി.വൈ.എം ഇടക്കൊച്ചി മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തിയ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇടക്കൊച്ചി മേഖല എക്സിക്യൂട്ടീവ് അംഗം സനൂപ് ദാസ് അദ്ധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ, ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, തോപ്പുംപടി യൂണിറ്റ് ആനിമേറ്റർ സുമിത് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രൂപത വൈസ് പ്രസിഡന്റ് ഡാനിയ ആൻ്റണി, ബേസിൽ റിച്ചാർഡ്, അശ്വിൻ ജോസഫ്, എഡ്രിൻ മാനുവൽ മറ്റ് യൂണിറ്റ് പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
ന്യൂഡൽഹി: അഗ്നിവീറാകാനുള്ള പ്രായപരിധി ഉയർത്തിയേക്കും. നിലവിൽ 21 വയസ്സാണ് നാലുവർഷ സൈനിക സേവന പദ്ധതിയായ അഗ്നിപഥിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഇത് 23 വയസ്സായി ഉയർത്താനാണ് നീക്കം. ഇതുൾപ്പെടെ അഗ്നിപഥിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശം സേന കേന്ദ്രസർക്കാരിന് മുന്നിൽ വെക്കുമെന്നാണ് റിപ്പോർട്ട്. അഗ്നിപഥ് പദ്ധതി പൂർണമായും ഒഴിവാക്കാതെ പരിഷ്കരിച്ച് നിലനിർത്താനാണ് ആലോചന. നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉൾപ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. ബിരുദധാരികൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും നീക്കം.
തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തിയേക്കും. ഡിസംബറോടെ പത്ത് വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാകുന്നതിന് പിന്നാലെ ആരംഭിക്കുന്ന സർവീസിൽ കേരളവും ഉൾപ്പെടുമെന്നാണ് സൂചന. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി റൂട്ടുകളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവീസ് റയിൽവെ ബോർഡിന്റെ സജീവ പരിഗണനയിലാണ്. കൊങ്കൺ വഴിയാകും കന്യാകുമാരി – ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും സർവീസ്. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലും. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്.
ശ്രീനഗര്: ജമ്മു കശ്മീരിലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേര്ക്ക് ഭീകരര് വെടിയുതിര്ത്തു. തുടര്ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില് ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്ത്ത ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചില് തുടരുകയാണ്. കുല്ഗാമില് വ്യത്യസ്ത ഏറ്റുമുട്ടലുകളില് ഒരു ഭീകരനെ കൂടി വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിനിടെ രണ്ടു സൈനികരും വീരമൃത്യു വരിച്ചു. മോഡര്ഗാം ഗ്രാമത്തിലും ഫ്രിസല് മേഖലയിലുമുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് സൈനികര് കൊല്ലപ്പെട്ടത്. ശനിയാഴ്ച മോഡർഗ്രാമിൽ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനയ്ക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണം സൈന്യം സ്ഥിരീകരിച്ചു.
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച കണക്ക് അശാസ്ത്രീയവും അപൂർണവും തെറ്റിദ്ധാരണ ജനകവും ആണെന്ന് സംവരണ സമുദായ മുന്നണി സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ സംസ്ഥാനത്ത് സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലെയും ജീവനക്കാരുടെ കണക്കാണ് സഭയിൽ അവതരിപ്പിച്ചത്. ഇത്തരം സ്ഥാപനങ്ങളിലെ ശിപായിമാർ മുതൽ കമ്പനികളിലെ ലോഡിങ് അൺലോഡിങ് ജീവനക്കാർ, പായ്ക്കർമാർ ,പെയിന്റർമാർ വെൽഡർമാർ തുടങ്ങി ഏറ്റവും താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ അടക്ക മുള്ളവരുടേതാണ്. ഏതെങ്കിലും ഒരു വകുപ്പിലെയോ സ്ഥാപനത്തിലെയോ ജീവനക്കാരുടെ പദവികൾ തിരിച്ചുള്ള സാമുദായിക കണക്ക് ലഭ്യമല്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് സമാഹരിച്ച വിവരങ്ങൾ ആറു വർഷം എടുത്തിട്ടും മൂന്നിലൊന്നു മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ വാർത്ത മാധ്യമങ്ങൾ പിന്നോക്ക വിഭാഗങ്ങൾക്കും സംവരണ സമുദായങ്ങൾക്കും സർക്കാർ സർവീസിൽ അനർഹമായ പ്രാതിനിധ്യം ലഭ്യമായി എന്ന രീതിയിലാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.അതുകൊണ്ട് സർക്കാർ ജീവനക്കാരുടെ വകുപ്പും…
കണ്ണൂർ: നീതിയുടെ പോരാട്ടഭുമിയിലെ നിർഭയനായ പോരാളി ഫാ. സ്റ്റാൻ സ്വാമി അധ:സ്ഥിതരുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹിയാണെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ ബിഷപ്പ് ഹൗസിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി എരിഞ്ഞസ്തമിച്ച ആ മഹാത്യാഗി നന്മനിറഞ്ഞ മനുഷ്യമനസ്സുകളിൽ എന്നും നീതി സൂര്യനായി ജ്വലിച്ചു നിൽക്കുമെന്നും ബിഷപ് പറഞ്ഞു. കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മോൺ. ക്ലാരൻസ് പാലിയത്ത്, രൂപത കെ എൽ സി എ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, രൂപത പ്രോക്യുറേറ്റർ ഫാ. ജോർജ്ജ് പൈനാടത്ത്, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,കെ എൽ സി ഡബ്ലിയു എ സംസ്ഥാന പ്രസിഡന്റ് ഷർലി സ്റ്റാൻലി, ഫ്രാൻസിസ് അലക്സ്,…
കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ സെമി ഫൈനൽ യോഗ്യത നേടി. ഇന്ത്യൻ സമയം 6:30 ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഉറുഗ്വേയുടെ വിജയം. നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ വന്നതോടെ മത്സരം സമനിയിലാവുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയുമായിരുന്നു. ഉറുഗ്വെയ്ക്കായി ഫെഡറിക്കോ വാല്വര്ഡെ, റോഡ്രിഗോ ബെന്റന്ക്യുര്, ജിയോര്ജിയന് ഡി അരസ്ക്വേറ്റ, മാനുവല് ഉഗ്രെറ്റ് എന്നിവര് ലക്ഷ്യം കണ്ടു. ഹോസെ ജിമെനെസിനു മാത്രമാണ് പിഴച്ചത്. ബ്രസീലിനായി അന്ഡ്രിസ് പെരേര, ഗബ്രിയേല് മാര്ട്ടിനെല്ലി എന്നിവര് മാത്രമാണ് ലക്ഷ്യം കണ്ടത്. ആദ്യ കിക്കെടുത്ത എഡര് മിലിറ്റോ, മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസ് എന്നിവര് അവസരം പാഴാക്കി. നിശ്ചിത സമയത്തിന്റെ 74ാം മിനിറ്റ് മുതല് ഉറുഗ്വെ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രസീലിനെ അവര് പ്രതിരോധിച്ചു. നഹിതാന് നാന്ഡെസ് ചുവപ്പ് കാര്ഡ് വാങ്ങി പുറത്തായതാണ് അവര്ക്ക് തിരിച്ചടിയായത്. എന്നാല് അവസരം മുതലെടുക്കാന് ബ്രസീലിനു സാധിച്ചതുമില്ല. മത്സരത്തില് പൊസഷന് കാത്തതും പാസിങില് മുന്നില്…
Subscribe to Updates
Get the latest creative news from FooBar about art, design and business.