Author: admin

ന്യൂ ഡൽഹി:അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‍രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ ഡി നിലപാട്. മദ്യനയ അഴിമതിയിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.മദ്യനയ അഴിമതി ആരോപണക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു . ഡല്‍ഹി കോടതി ആറ് ദിവസത്തേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടത് . റോസ് അവന്യു കോടതിയിൽ ഹാജരാക്കുന്ന കവിതയെ ഇഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. കെ കവിതയെയും അരവിന്ദ് കെജ്‍രിവാളിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇbഡി നീക്കം. അതേസമയം കെജ്രിവാളിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.ഐ ഒ ടി യിലെ ഷഹീദി പാർക്കിൽ ഇന്ന് ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിക്കും.ഇൻഡ്യ സഖ്യ നേതാക്കളും പ്രതിഷേധത്തിന് എത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.

Read More

കൊല്ലം: വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരൻ മരിച്ചു. സംഭവത്തില്‍ ഒന്‍പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് കൊടമംഗലം സ്വദേശിയായ പരശുരാമന്‍ (60) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെല്ലാം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്. സംഭവത്തില്‍ പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

Read More

മോസ്‌കോ : റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണത്തിൽ 60 പേര്‍ കൊല്ലപ്പെട്ടു .സംഭവത്തില്‍ 145 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു . മോസ്‌കോയുടെ പടിഞ്ഞാറു ഭാഗത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് ആക്രമണം നടന്നത്. വേദിയിലേക്കെത്തിയ അഞ്ച് അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്‌പ്പിന് പിന്നാലെ രണ്ട് തവണ സ്‌ഫോടനവും നടന്നു. ഇതോടെ ഹാളില്‍ വന്‍ തീപിടിത്തം ഉണ്ടാകുകയായിരുന്നു. ഹാളില്‍ തീ പടര്‍ന്നതോടെ മേല്‍ക്കൂര ഇടിഞ്ഞു വീണു. കെട്ടിടത്തിലെ തീയണയ്‌ക്കാന്‍ ഹെലികോപ്‌റ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. അക്രമികള്‍ വെടിയുതിര്‍ത്തതോടെ ചിലര്‍ ഹാളിന് പുറത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ചിലര്‍ മരിച്ചത്. സൈനിക യൂണിഫോമിനോട് സമാനമായ വേഷം ധരിച്ചാണ് അക്രമികള്‍ ക്രോക്കസ് സിറ്റി ഹാളിലേക്ക് എത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. റഷ്യയിൽ 60 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ. ഹീനമായ ഭീകരാക്രമണമാണ് നടന്നത്.…

Read More

ന്യൂഡൽഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്‍രിവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കും. ഇന്ന് രാവിലെ 10.30നാണ് ഹർജി പരിഗണിക്കുക. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി അരവിന്ദ് കെജ്‍രിവാളിന് വേണ്ടി ഹാജരാകും. ഇതിനിടെ അറസ്റ്റിലായ അരവിന്ദ് കെജ്‍രിവാളിനെ ഇ ഡി ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎംഎൽഎ കോടതിയിൽ ഹാജരാക്കുന്ന അരവിന്ദ് കെജ്‍രിവാളിനെ ഇ ഡി കസ്റ്റഡിയിൽ ആവശ്യപ്പെടും.

Read More

കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന റാലി ഇന്ന് വൈകിട്ട് 7 ന് കോഴിക്കോട് കടപ്പുറത്ത് . മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.മത, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ റാലിക്ക് പിന്നില്‍ ന്യൂനപക്ഷ വോട്ട് മാത്രമാണ് സിപിഐഎം ലക്ഷ്യമെന്ന് യിഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ നേരത്തെ ആരോപിച്ചിരുന്നു. കോഴിക്കോടിന് പിന്നാലെ അടുത്ത ഞായറാഴ്ച കണ്ണൂരിലും പിന്നീട് മലപ്പുറമടക്കം മൂന്ന് ജില്ലകളിലും റാലി സംഘടിപ്പിക്കുന്നുണ്ട്.

Read More

മലപ്പുറം: ലോകത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ഇക്ടറല്‍ ബോണ്ടെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകാല പ്രഭാകര്‍. കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുയർത്തിയ അദ്ദേഹം, രാജ്യത്തെ തകര്‍ക്കാനാണ് പൗരത്വ ബില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . ഇലക്ടറല്‍ ബോണ്ട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. രാജ്യത്തെ ജനങ്ങളും ബിജെപിയും തമ്മിലാണ് പോരാട്ടം. ബിജെപിക്ക് ഭരണമില്ലാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സാമ്പത്തിക വിവേചനം കാട്ടുന്നു. ഫിനാന്‍സ് കമ്മീഷന്‍ റൂള്‍സ് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രം പറയുന്നു. സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം വലിയ തോതില്‍ സെസും സര്‍ചാര്‍ജും പിരിക്കുന്നുണ്ട്. സെസും സര്‍ചാര്‍ജും നികുതി വിഭാഗത്തില്‍ വരുന്നതല്ല. 40 ലക്ഷം കോടി രൂപയ്ക്ക് അടുത്ത് പിരിക്കുന്നുണ്ട്. അത് ഉപകാരപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിന് കഴിയുമെന്നും പരകാല പ്രഭാകര്‍ പറഞ്ഞു.രാജ്യത്തെ തകര്‍ക്കാനാണ് പൗരത്വ ബില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read More

ന്യൂഡൽഹി: അധികാര ദുർവിനിയോഗത്തിന്റെ ഏതറ്റവും വരെ പോകുമെന്ന് വീണ്ടും തെളിയിച്ച് , മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാനെ ഇ ഡി അറസ്റ്റുചെയ്തു . രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. നിലവിൽ കോടതി പരിഗണയിലാണ് ഈ കേസ് . കെജ്‌രിവാളിന്റെ വീട്ടില്‍ സെർച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. കെജ്‌രിവാളിനെ നാളെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. ഇ ഡി ആസ്ഥാനത്ത് വൈദ്യപരിശോധന നടത്തും. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് രാത്രി തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്ന് എഎപി മന്ത്രി അതിഷി മാര്‍ലെന വ്യക്തമാക്കി. കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. മദ്യനയ…

Read More

ന്യൂ­​ഡ​ല്‍​ഹി: കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ കടുത്ത വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി കോ​ണ്‍­​ഗ്ര​സ്. ആ​ദാ­​യ­​നി­​കു­​തി വ­​കു­​പ്പി­​നെ ഉ­​പ­​യോ­​ഗി­​ച്ച് രാ­​ജ്യ­​ത്ത് കോൺഗ്രസ്സ് പാ​ര്‍­​ട്ടി­​യെ ത­​ക​ര്‍­​ക്കു­​കയാണെന്ന് രാ­​ഹു​ല്‍ ഗാ­​ന്ധി അ­​ട­​ക്ക­​മു­​ള്ള നേ­​താ­​ക്ക​ള്‍ ആ­​രോ­​പി​ച്ചു. എ­​ഐ­​സി­​സി ആ­​സ്ഥാ​ന­​ത്ത് ന­​ട­​ന്ന വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ലാ­​ണ് നേ­​താ­​ക്ക­​ളു­​ടെ രൂക്ഷമായ പ്ര­​തി­​ക­​ര​ണം. തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​ഖ്യാ­​പ­​ന­​ത്തി­​ന് മൂ­​ന്നാ​ഴ്­​ച മു­​മ്പ് നാ­​ല് ബാ­​ങ്കു­​ക­​ളി​ലാ­​യു­​ള്ള കോ​ണ്‍­​ഗ്ര­​സി­​ന്‍റെ 11 അ­​ക്കൗ­​ണ്ടു­​ക​ള്‍ മ­​ര­​വി­​പ്പി​ച്ചു. പാ​ര്‍­​ട്ടി നി­​ക്ഷേ­​പ­​ത്തി​ല്‍­​നി­​ന്ന് 115 കോ­​ടി രൂ­​പ ആ­​ദാ­​യ നി­​കു­​തി വ­​കു­​പ്പ് ത­​ട്ടി­​യെ­​ടു​ത്തു. അ­​ക്കൗ­​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​ചാ​ര​ണ​വും ന​ട​ത്താ​ന്‍ ക​ഴി​യു​ന്നി­​ല്ലെ​ന്നും രാ­​ഹു​ല്‍ ഗാ­​ന്ധി പ­​റ​ഞ്ഞു. പാ​ര്‍​ട്ടി ഇ​രു​ട്ടി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. പോ​സ്റ്റ​ർ അ​ടി​ക്കാ​നോ നേ​താ​ക്ക​ള്‍​ക്ക് ട്രെ​യി​ന്‍ ടി​ക്ക​റ്റ് എ​ടു​ക്കാ​നോ​ പ​ണ​മി​ല്ല. കോ​ട​തി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ല. ഇ​ന്ത്യ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ് എ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ ക​ള​വാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ​ അക്കൗണ്ട​ല്ല, ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ ത​ന്നെ​യാ​ണ് മ​ര​വി​പ്പി​ച്ച​തെ​ന്നും രാ­​ഹു​ല്‍ വി­​മ​ര്‍­​ശി​ച്ചു.

Read More

ന്യൂ ഡൽഹി : കേന്ദ്രസര്‍ക്കാരിന് വീണ്ടും വന്‍തിരിച്ചടി. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തു.അഭിപ്രായ സ്വതന്ത്രത്തിന്‍ മേലുള്ള കടന്നകയറ്റമെന്ന് സുപ്രീംകോടതി വിധിച്ചു. തെരഞ്ഞെടുപ്പിന് മുൻപേ ഇലക്ട്‌റൽ ബോണ്ട് വിഷയത്തിലും വാട്സ് ആപ്പ് സന്ദേശ വിഷയത്തിലും നേരിട്ട പ്രഹരങ്ങൾക്ക് പിന്നാലെയാണിത് . ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത് വരെയാണ് സ്റ്റേ.ഫാക്ട് ചെക്കിങ് നടത്താന്‍ പിഐബിക്ക് ചുമതല നൽകിയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. ഐടി നിയമ ഭേദഗതി ചോദ്യം ചെയ്ത ഹർജികൾ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Read More

ന്യൂ ഡൽഹി: പ്രധാനമന്ത്രി മോദിയുടെ വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ.വികസിത് ഭാരത് സന്ദേശമാണ് തടഞ്ഞത്.പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മോദി പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി ചണ്ഡീഗഢ് റിട്ടേണിങ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വാട്‌സ് ആപ് സന്ദേശത്തിലുടെയും പ്രചാരണയോഗങ്ങള്‍ക്കെത്താന്‍ നാവികസേനാ വിമാനം ഉപയോഗിച്ചും മോദി ചട്ടലംഘനം നടത്തുന്നുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു വികസിത ഭാരതം എന്ന തലക്കെട്ടില്‍ മോദിയുടെ കത്ത് വാട്സാപ്പില്‍ ലക്ഷങ്ങള്‍ക്ക് ലഭിച്ചത്. വിദേശത്തുള്ള പൗരന്മാര്‍ക്കടക്കം കൂട്ടസന്ദേശമെത്തിയത് വ്യക്തിവിവര സുരക്ഷാപ്രശ്നവും ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചണ്ഡീഗഢ് സ്വദേശി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ സജ്ജമാക്കിയ സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കിയത്. പ്രഥമദൃഷ്ട്യാ മോദിയുടേത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചണ്ഡീഗഢ് റിട്ടേണിങ് ഓഫീസര്‍ വിനയ് പ്രതാപ് സിങ് സ്ഥിരീകരിച്ചു. ചണ്ഡീഗഢിലെ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയാണ് പരാതി പരിശോധിച്ചത്.

Read More