- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
- പ്രധാനമന്ത്രി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി. യാത്ര വെറും പ്രഹസനം; ഖർഗെ
- ‘പിണറായി സര്‍ക്കാരിന്റെ അവസാനത്തിന് ആരംഭം’; വി ഡി സതീശന്
- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
Author: admin
കടൽ ക്ഷോഭവും മഴയും കുറഞ്ഞതോടെ തീയനാക്കാനുള്ള ശ്രമങ്ങൾ വീടിനും തുടങ്ങി. അകത്തു പ്രവേശിച്ചു കപ്പൽ പരിശോധിക്കാനും സാധിക്കും എന്നാണു വിദഗ്ധാഭിപ്രായം. ഇതിനുള്ള 13 അംഗ അംഗിസുരക്ഷാ അംഗങ്ങളുമായി ഓഫ് ഷോർ വാരിയർ എന്ന ടഗ്ഗ് കപ്പലിന് അടുത്തായി എത്തിയിട്ടുണ്ട്.
വാഷിംഗ്ടൺ: ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇതോടെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നുകഴിഞ്ഞു . ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കി, അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക പറയുന്നു . യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.ഇറാന് പിന്മാറാൻ രണ്ടാഴ്ച സമയം അനുവദിച്ചിരുന്ന അമേരിക്കയുടെ പൊടുന്നനെയുള്ള ആക്രമണം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകുയാണ് .
മനാമ: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാവുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുനൽകി യെമനിലെ ഹൂതി വിമതർ. ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കിൽ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലിൽ മുക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് ഇക്കാര്യം അറിയിച്ചത് . ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചപ്പോൾ പലസ്തീനികൾക്ക് പിന്തുണ അറിയിച്ച് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഇസ്രയേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത് . പിന്നാലെ യുഎസ് ഹൂതികൾക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത് . ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേർപ്പെടില്ലെന്നാണ് കരാർ. കരാർ നിലവിൽ വന്നതോടെ ഹൂതികൾക്ക് നേരെയുള്ള ബോംബാക്രമണം യുഎസ് നിർത്തിയിരുന്നു.
കൊച്ചി : ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നിരവധി ആളുകൾ സഹന സമരത്തിലാണ്. ഈ വർഷവും ജീവിതം ദുസ്സഹം ആയപ്പോൾ വൈദികരുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയ സമരവേദിയിലേക്ക് തീരവാസികൾ ജാഥയായി എത്തി അഭിവാദ്യമർപ്പിച്ചു. അങ്ങനെ എത്തിയപ്പോൾ ഗതാഗത ക്രമീകരണങ്ങൾ നടത്താൻ പരാജയപ്പെട്ട അധികൃതർ മനപ്പൂർവ്വം വഴി തടയണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി പ്രവർത്തിച്ചു എന്ന ആരോപണങ്ങൾ ഉന്നയിച്ച് ലത്തീൻകത്തോലിക്കാ സമുദായത്തിന്റെ വക്താവിനെയും സമരം ഇരുന്ന വൈദികരെയും മറ്റു പ്രവർത്തകരെയും പ്രതികളാക്കി കേസെടുത്ത തോപ്പുംപടി പോലീസ് നടപടി പ്രതിഷേധാർഹം ആണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കേസിൽ പ്രതികളാക്കിയവർ രാവിലെ മുതൽ വൈകുന്നേരം വരെ സമരപ്പന്തലിൽ ഇരുന്നവരാണ്. അവർക്കെതിരെയാണ് ജാത നയിച്ചു കൊണ്ടുവന്നു വഴി തടസ്സപ്പെടുത്തി എന്ന കള്ളക്കേസ് എടുത്തിരിക്കുന്നത്. സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാതെ കടൽ ക്ഷോഭത്തിൽ പൊറുതിമുട്ടി ജനം പ്രതിഷേധിക്കുമ്പോൾ ചാക്കുകളുമായി തടയണ കെട്ടാൻ ശ്രമിക്കും. 17 കിലോമീറ്ററിൽ 7.3…
പാലാരിവട്ടം : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ “ഡെസ്റ്റിനേഷൻ” – കരിയർ ഗൈഡൻസ് ട്രൈനേഴ്സ് വർക്ക്ഷോപ്പിന് പാലാരിവട്ടം പി.ഓ.സി. യിൽ തുടക്കമായി. കരിയർ ഗുരു ഡോ. ഐസക് തോമസ് ക്ലാസുകൾ നയിച്ചു. തുടർന്ന് നടന്ന യോഗം വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആൻ്റണി വാലുംങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്പോൾ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിതറ OSJ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറിഷെറിൻ കെ. ആർ. സ്വാഗതവും സംസ്ഥാന സെക്രട്ടറി വിമിൻ വിൻസെൻ്റ് നന്ദി പറയുകയും ചെയ്തു. 2025 ജൂൺ 20,21,22 തീയതികളിലായി നടത്തപ്പെടുന്ന ഈ ത്രിദിന ട്രെയിനിംഗ് പ്രോഗ്രാമിൽ കേരളത്തിലെ 12 ലത്തീൻ രൂപത/അതിരൂപതകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.
ന്യൂഡൽഹി: ഗാസയിലും ഇറാനിലും ഇസ്രയേൽ ആക്രമണം തുടരുമ്പോൾ ഇന്ത്യ പുലർത്തുന്ന മൗനം അപമാനകാരമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇന്ത്യയുടെ നിശബ്‌ദത മൂല്യങ്ങളെ അടിയറവ് വയ്‌ക്കുന്നതിന് തുല്യമാണ്- അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ മൗനം പാലിക്കൽ നയതന്ത്രപരമായ വീഴ്‌ച മാത്രമല്ല, ഇന്ത്യയുടെ ധാർമ്മികവും തന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യതിചലനം കൂടിയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലും ഇന്ത്യ തങ്ങളുടെ ശബ്‌ദം ഉയർത്തണമെന്നും അവർ പറഞ്ഞു.
കടലോര ജനതയ്ക്ക് ഐക്യദാർഢ്യവുമായി കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി Bot പാലത്തിനടുത്ത് നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത വൈദീകർക്കും നേതാക്കൾക്കും എതിരെ കൊച്ചി പോലീസ് കേസെടുത്തു
ജറുസലേം: ഇറാനിൽ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് ഇറാനിയൻ കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥനായ സയീദ് ഇസാദിയും ഇറാൻ്റെ റവല്യൂഷണറി ഗാർഡുകളിലെ രണ്ട് കമാൻഡർമാരുമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഇതിൽ ഹമാസുമായി ഏകോപന ചുമലതലയുള്ളയാളാണ് സയീദ് ഇസാദി. ആണവ പദ്ധതികൾ വികസിപ്പിക്കാനുള്ള ടെഹ്‌റാൻ്റെ നീക്കങ്ങളെ തടഞ്ഞുവെന്നും മൂന്ന് വർഷത്തേക്ക് ഇനി അത് നടപ്പിലാക്കാനാകില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ അവകാശപ്പെട്ടു. തങ്ങൾക്കെതിരെയുള്ള ഭീഷണി ഇല്ലാതാക്കാൻ അവിടെ ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെന്നാണ് ഗിഡിയൻ മാധ്യമങ്ങളോട് പറഞ്ഞത് .ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസ് നേരിട്ട് ഇടപെടണമോയെന്ന് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു .ഇറാനെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരാൻ ഇസ്രയേലിനോട് ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെടാൻ കഴിയില്ല- ട്രംപ് പറഞ്ഞു. ഇസ്രയേൽ സൈനികആക്രമണങ്ങളിൽ കമാൻഡർമാർ, ആണവ ശാസ്ത്രജ്ഞർ, സാധാരണക്കാർ എന്നിവരുൾപ്പെടെ കുറഞ്ഞത് 350 പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ ആരോഗ്യ മന്ത്രാലയം ശനിയാഴ്‌ച അറിയിച്ചത്…
യുദ്ധ ഭയത്തിൽ തങ്ങളുടെ പ്രിയപ്പെട്ടരെ വിളിക്കുന്നവർക്ക് ഭയം ഇരട്ടിക്കുകയാണ്.
സിനിമ / പ്രഫ.ഷാജി ജോസഫ് പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ കൂടുതൽ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമകളിൽ ഒന്നാണ് ‘പാരഡൈസ് നൗ’. ഹാനി അബു-അസാദ് സംവിധാനം നിർവഹിച്ച സിനിമ ഇസ്രായേൽ തലസ്ഥാനമായ ടെൽ-അവീവിൽ ഒരു ചാവേർ ബോംബിംഗ് ദൗത്യത്തിനായി റിക്രൂട്ട് ചെയ്യപ്പെട്ട രണ്ട് പലസ്തീൻ സുഹൃത്തുക്കളുടെ കഥയാണ്. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, വൈകാരികവും സങ്കീർണ്ണവുമായ ഒരു ചിത്രം. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അതേ വിഭാഗത്തിൽ അക്കാദമി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ ഈ ചിത്രം പശ്ചിമേഷ്യയിലെ രാഷ്ട്രീയ അക്രമത്തിന്റെ ഏറ്റവും വിവാദപരവും എന്നാൽ മാനുഷികവുമായ ചിത്രീകരണങ്ങളിൽ ഒന്നാണ്. സിനിമ വേട്ടയാടപ്പെടുന്ന കഥാപാത്ര പഠനങ്ങളിലൂടെയും, സംഘർഷത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും നിരാശയുടെയും വലയിൽ കുടുങ്ങിയ വ്യക്തികളുടെ ആന്തരിക പോരാട്ടങ്ങളിലേക്ക് ജാലകം തുറക്കുന്നു. പലസ്തീനിലെ വെസ്റ്റ് ബാങ്കിലെ നഗരമായ നബ്ലസിൽ, ഒരു ഓട്ടോ റിപ്പയർ ഷോപ്പിൽ ഒരുമിച്ച് ജോലിചെയ്യുന്ന അടുത്ത സുഹൃത്തുക്കളായ സെയ്‌തും (കൈസ് നഷെഫ്) ഖാലിദും (അലി സുലൈമാൻ). അവരുടെ ജീവിതത്തിലെ രണ്ട് ദിവസത്തെ സംഭവങ്ങളാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.