Author: admin

5 ജില്ലാ മീറ്റ്, 5 സംസ്ഥാന മീറ്റ്, 5 ദേശീയ മീറ്റ്, സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര മീറ്റ്. ബിന്‍സി മാര്‍ക്കോസ് 3 വര്‍ഷത്തിനുള്ളില്‍ പങ്കെടുത്തത് ഇത്രയും മത്സരങ്ങളിലാണ്. സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് 52 വര്‍ഷത്തിനു ശേഷം കളിക്കളത്തിലിറങ്ങുമ്പോള്‍ വയസ് 67.

Read More

യുദ്ധക്കെടുതിയില്‍ എല്ലാം നഷ്ടപ്പെടുന്ന ഇര്‍ക്കയുടെ ജീവിതമാണ് ‘ക്ലോണ്ടൈക്ക്’. പൂര്‍ണഗര്‍ഭിണിയായ ഇര്‍ക്കയും (ഒക്‌സാനചെര്‍കാഷിന) ഭര്‍ത്താവ് ടോളിക്കും (സെര്‍ജിഷാഡ്രിന്‍) അനുഭവിക്കുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ യാത്ര.

Read More

മേയ് മാസത്തെ സമ്പന്നമാക്കാന്‍,പരിശുദ്ധ മറിയത്തോടുള്ള സ്‌നേഹവും ആദരവും കൂടുതലാക്കാന്‍ സഹായിക്കുന്ന ഒരു ഗ്രന്ഥം ഈ ആഴ്ച വായനക്കാരുടെ ശ്രദ്ധയില്‍ എത്തിക്കുകയാണ്.

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വിവിധ മേഖലകളിൽ നിയന്ത്രണവുമായി സർക്കാർ .തൊഴിലിടങ്ങളിലെ സമയ ക്രമീകരണങ്ങൾക്ക് പിന്നാലെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി . രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ഔ​ട്ട്ഡോ​ർ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് കാ​യി​ക വ​കു​പ്പ് അ​റി​യി​ച്ചു. കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. കാ​യി​ക​പ​രി​ശീ​ല​നം, വി​വി​ധ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് എ​ന്നി​വ​യ്ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. ക​ടു​ത്ത ചൂ​ടു തു​ട​രു​ന്ന​തു വ​രെ നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കും. ചൂ​ട് കാ​ര​ണം ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടാ​ൻ കാ​യി​ക താ​ര​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു.

Read More

കൊച്ചി :പത്രിക സമര്‍പ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ കഴിയാതെ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെന്ന നിലപാടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നും നാളെയും കര്‍ണാടകയിലും പുനെയിലും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. മത്സരിക്കാനില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രിയങ്ക ഗാന്ധിയും. കഴിഞ്ഞ ദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പ് സമതി യോഗം സ്ഥാനാര്‍ഥി നിര്‍ണയത്തിന് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിയെങ്കിലും പ്രഖ്യാപനം വൈകുകയാണ്. ഇരുവരും ഇതുവരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധസമരം. വിവിധ ജില്ലകളിലെ ഡ്രൈവിങ് സ്‌കൂളുകളാണ് സമരരംഗത്തുള്ളത് . ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ അനുവദിക്കാതെയാണ് തൊഴിലാളി സംഘടനകളും ഡ്രൈവിങ് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ആലപ്പുഴയില്‍ പ്രതിഷേധം മൂലം ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താനായില്ല. കോഴിക്കോടും ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധിച്ചതിനാല്‍ ടെസ്റ്റ് തടസ്സപ്പെട്ടു. പത്തനംതിട്ടയില്‍ സിഐടിയു , ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ സംയുക്ത സമരം നടന്നു. സമരക്കാരോട് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല.ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. സമരക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തൃശ്ശൂരിലും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധമുണ്ടായി. 90 സ്‌കൂളുകള്‍ ടെസ്റ്റില്‍ പങ്കെടുത്തില്ല. മലപ്പുറത്തും വലിയ പ്രതിഷേധമാണുണ്ടായത്. ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ടെസ്റ്റില്‍ പങ്കെടുക്കേണ്ടവര്‍ എത്തിയില്ല. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടുകയായിരുന്നു. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നല്‍കിയില്ല. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നാണ് ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പറയുന്നത്.…

Read More

ന്യൂ­​ഡ​ല്‍​ഹി: ഡൽഹി മേ­​ഖ­​ല­​യി­​ലെ നൂ​റോ​ളം സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി. ഡ​ല്‍­​ഹി­​യി­​ലെ മ­​യൂ​ര്‍ വി­​ഹാ​ര്‍ മ­​ദ​ര്‍ മേ­​രി സ്­​കൂ­​ള്‍, ദ്വാ­​ര­​ക­​യി­​ലെ സ​ന്‍­​സ്­​കൃ­​തി സ്­​കൂ​ള്‍, നോ­​യി­​ഡ­​യി­​ലെ ഡ​ല്‍­​ഹി പ­​ബ്ലി­​ക് സ്­​കൂ​ള്‍ എ­​ന്നി­​വി­​ട­​ങ്ങ­​ളി­​ലാ­​ണ് ആ​ദ്യ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. ഇ​മെ​യി​ലി​ലൂ​ടെ​യാ​യി​രു​ന്നു ഭീ​ഷ​ണി. പി​ന്നീ​ട് മ​റ്റ് സ്കൂ​ളു​ക​ളി​ലേ​ക്കും ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി. ഡ​ല്‍­​ഹി പോ­​ലീ­​സി­​ന്‍റെ ബോം­​ബ് സ്­​ക്വാ​ഡും അ­​ഗ്നി​ശ­​മ­​ന​സേ​നാ വി­​ഭാ­​ഗ​വും സ്കൂ​ളു​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. വി­​ദ്യാ​ര്‍­​ഥി​ക­​ളെ സ്­​കൂ­​ളി­​ല്‍­​നി­​ന്ന് ഒ­​ഴി­​പ്പി­​ച്ച ശേ­​ഷം ഇ­​വ​ര്‍ പ​രി­​ശോ­​ധ­​ന തു­​ട­​രു­​ക­​യാ​ണ്. ഇ­​തു​വ­​രെ അ­​സ്വാ­​ഭാ­​വി­​ക­​മാ­​യി ഒ​ന്നും ക­​ണ്ടെ­​ത്തി­​യി­​ട്ടി​ല്ല. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ളു​ക​ൾ ഒ​ഴി​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ബോം­​ബ് ഭീ​ഷ­​ണി വ്യാ­​ജ­​മാ­​കാ­​നാ­​ണ് സാ­​ധ്യ­​ത­​യെ­​ന്നാ­​ണ് വി­​ല­​യി­​രു­​ത്ത​ല്‍. പ­​രി­​ഭ്രാ­​ന്തി പ­​ര​ത്തു­​ക എ­​ന്ന ഉ­​ദ്ദേ­​ശ്യ­​ത്തോ­​ടെ സ­​ന്ദേ­​ശം അ­​യ­​ച്ച­​താ­​കാ­​മെ​ന്നും പോ­​ലീ­​സ് അ­​റി­​യി​ച്ചു. ഭീ​ഷ­​ണി സ­​ന്ദേ­​ശം എ​ത്തി​യ ഇ­​മെ­​യി​ല്‍ സം­​ബ­​ന്ധി­​ച്ച വി­​ശ­​ദാം­​ശ­​ങ്ങ​ള്‍ സൈ­​ബ​ര്‍ വി­​ഭാ­​ഗം പ​രി­​ശോ­​ധി­​ച്ച് വ­​രി­​ക­​യാ​ണ്.

Read More