അഹമ്മദാബാദ്: വിനോദ യാത്രയ്ക്കെത്തിയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു. ഗുജറാത്തിലെ വഡോദരയിൽ ഹർണി തടാകത്തിലുണ്ടായ അപകടത്തിൽ 13 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്.
ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് അപകടത്തിൽപ്പെട്ടത്.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണെന്നും നിരവധി പേരെ കാണാതായെന്നും രക്ഷപെടുത്തിയ ഏതാനുംപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.
അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്രവര്‍ത്തനത്തില്‍ ഇതുവരെ പത്തിലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. അപകടത്തില്‍ കാണാതായവരില്‍ പലരും ചെളിയില്‍ അകപ്പെട്ടേക്കാമെന്നുമാണ് സൂചനകള്‍.
ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാണാതായാവര്‍ക്കുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.