കൽക്കത്ത:രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ റാലി നടത്തുമെന്ന പ്രഖ്യാപനവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ്. എല്ലാ മതങ്ങളിലെ ആളുകളെയും ഉള്‍ക്കൊള്ളിച്ച് ഐക്യത്തിന് വേണ്ടിയാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. അതേസമയം ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ നിന്നും മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും വിട്ടുനില്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചരണ വിഷയം രാമക്ഷേത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ആറായിരത്തോളം പേര് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.