ഫാ. ജോബ് വാഴക്കൂട്ടത്തിൽ
റോമൻ കത്തോലിക്കാ സഭയുടെ ആരാധനക്രമത്തിലെ തിരുപ്പിറവി പ്രഘോഷണത്തെക്കുറിച്ചാണ് ഈ കുറിപ്പ്. മറവിയുടെ തിരശീലയിൽ മറഞ്ഞുപോയ മനോഹരമായ ഈ കർമ്മം നമ്മുടെ ദേവാലയങ്ങളിലെ തിരുപ്പിറവി ആഘോഷങ്ങളിലേക്കു നമുക്ക് തിരികെ കൊണ്ടുവരാം. ഇതിനെ ക്രിസ്തുവിന്റെ ജനന പ്രഘോഷണം അഥവാ കലന്ത എന്നും വിളിക്കുന്നു. റോമൻ രക്തസാക്ഷിപ്പട്ടികയിൽ (Roman Martyriology) നിന്നുള്ള ഒരു പരമ്പരാഗത ആരാധനാക്രമ ഗീതമോ വായനയോ ആണിത്. ഡിസംബർ 25-ന് നടക്കുന്ന യേശുക്രിസ്തുവിന്റെ ജനനത്തെ, ബൈബിളിലെയും ലോകചരിത്രത്തിലെയും പ്രധാന സംഭവങ്ങളുടെ ഒരു കാലഗണത്തിനുള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ പ്രഘോഷണം നടത്തുന്നത്.
ആരാധനാക്രമത്തിൽ ക്രിസ്മസ് പ്രഘോഷണത്തിന്റെ പ്രാധാന്യംകർത്താവിന്റെ തിരുപ്പിറവി സഭയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ ആഘോഷങ്ങളിലൊന്നാണ്. ഈ ഗൗരവസ്വഭാവം ഉണ്ടായിരുന്നിട്ടും, ക്രിസ്മസ് രാത്രിയിലെ നമ്മുടെ ആരാധനാക്രമം തികച്ചും ലളിതമാണ്. ഈസ്റ്ററിനും പെന്തക്കുസ്തായ്ക്കും ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ രാത്രിജാഗരണങ്ങൾ ഉണ്ടായിരിക്കുമ്പോൾ, ക്രിസ്മസ് രാത്രിയിലെ തിരുപ്പിറവി ദിവ്യബലിയർപ്പണത്തിൽ അധിക വായനകളോ, അനുഷ്ഠാനങ്ങളോ, പാരായണങ്ങളോ ഉൾപ്പെടുന്നില്ല. ഇതുകൊണ്ടുതന്നെ നമ്മുടെ ക്രിസ്മസ് ആരാധനാക്രമത്തിൽ എന്തോ കുറവുള്ളതായി തോന്നാം. കാലങ്ങളായി, ഈ വൈകാരിക ശൂന്യത നികത്താൻ ആരാധനാക്രമത്തോടു ചേർന്നുള്ള പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്: വിളക്കുകൾ അണയ്ക്കുക, പുൽക്കൂട്ടിൽ ക്രിസ്തുവിന്റെ രൂപം ആചാരപൂർവ്വം പ്രതിഷ്ഠിക്കുക, തിരുപ്പിറവിയുടെ നാടകങ്ങളോ പുനരാവിഷ്കാരങ്ങളോ നടത്തുക തുടങ്ങിയവ. ഈ രാത്രിയിൽ, തിരുപ്പിറവി പ്രഘോഷണത്തിലൂടെ കർത്താവിന്റെ തിരുപ്പിറവിയിലേക്ക് നയിച്ച എല്ലാ സംഭവങ്ങളെയും സഭ ഓർമ്മിക്കുന്നു; സൃഷ്ടി, ഉടമ്പടികൾ, പ്രവചനം, പൂർവ്വമാതൃകകൾ, ഗ്രീക്ക്-റോമൻ ചരിത്രം, കലണ്ടർ മാതൃകകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ക്രിസ്തുവിന്റെ ജനനത്തെ പ്രതിഷ്ഠിക്കുന്നു. ദൈവപുത്രന്റെ ജനനത്തിന് വഴിയൊരുക്കിയ സമാധാനത്തിന്റെ സ്ഥാപനത്തിലാണ് ഇത് എത്തിച്ചേരുന്നത്.
1.എങ്ങിനെയാണ് തിരുപ്പിറവി പ്രഘോഷണം നടത്തേണ്ടത്?എപ്പോൾ നടക്കുന്നു?പരമ്പരാഗതമായി ക്രിസ്മസ് പാതിരാദിവ്യബലിയർപ്പണത്തിന് മുൻപ് ഉണ്ണിയേശുവിനെ തിരുസ്വരൂപവുമായുള്ള പ്രദക്ഷിണം ആരംഭിക്കുന്നതിനു മുൻപോ, തിരുപ്പിറവിയുടെ ഒന്നാമത്തെ സായാഹ്നപ്രാർത്ഥനയിലോ, രാത്രിയിലെ (മറ്റുസമയത്തുമുള്ള) (ക്രിസ്മസ് ദിവ്യബലിയർപ്പണ ആരംഭത്തിൽ അഭിവാദനത്തിനും ആമുഖത്തിനും ശേഷവും ആണ് ഇത് ആലപിക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്നത്. അങ്ങിനെ ചെയ്യുമ്പോൾ അനുതാപകർമ്മത്തിനു പകരമായി ഇത് ആലപിക്കാവുന്നതാണ്. ഒരു ഡീക്കനോ, ഗായകനോ, വായനക്കാരനോ അംബോയിൽ നിന്ന് ഇത് പാടുകയോ വായിക്കുകയോ ചെയ്യുക. തിരുപ്പിറവിപ്രഘോഷണത്തിന് മുമ്പ് ഡീക്കനോ ഗായകനോ പ്രധാന കാർമ്മികനിൽ നിന്ന് ആശീർവാദം തേടേണ്ടതില്ല. പ്രഘോഷണത്തിനു ശേഷം ഗ്ലോറിയ ആലപിക്കാവുന്നതാണ്. ചരിത്രംമധ്യകാല ആരാധനാക്രമ പാരമ്പര്യത്തിൽ നിന്നാണ് ഇത് രൂപപ്പെട്ടത്. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ഇത് അത്ര സാധാരണമല്ലാതായി മാറി, എന്നാൽ 1980-ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ തന്റെ ക്രിസ്തുമസ് ദിവ്യബലിയർപ്പണത്തിലേക്കു ഈ തിരുപ്പിറവിപ്രഘോഷണം തിരികെ കൊണ്ട് വരികയും. അന്നുമുതൽ റോമൻ കത്തോലിക്കാ സഭയിൽ വീണ്ടും ഇത് പ്രാവർത്തികമാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ചില ആംഗ്ലിക്കൻ സഭകളും ഇപ്പോൾ ഇത് ഉപയോഗിക്കുന്നുണ്ട്. എന്താണ് തിരുപ്പിറവി പ്രഘോഷണത്തിന്റെ ഉള്ളടക്കം? രക്ഷാകര ചരിത്രം: മനുഷ്യനായവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തുവിന്റെ തിരുപ്പിറവിയിലേക്കു ചരിത്രത്തിലൂടെ പിന്നോട്ട് എണ്ണിക്കൊണ്ട്, വിശുദ്ധ ലിഖിതത്തെയും പുരാതന ലോകചരിത്രത്തെയും ഈ പ്രഘോഷണം സമന്വയിപ്പിക്കുന്നു. സൃഷ്ടിയും പ്രളയവും: സൃഷ്ടി മുതലുള്ള എണ്ണമറ്റ യുഗങ്ങൾക്കും മഹാപ്രളയത്തിനും ശേഷമാണ് ഇത് ആരംഭിക്കുന്നത്. ബൈബിളിലെ സുപ്രധാന ഘട്ടങ്ങൾ: അബ്രഹാം ഊർദേശംവിട്ടുപോയതും, മോശ ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന് നേതൃത്വം നൽകിയതും, ദാവീദ് രാജാവിന്റെ അഭിഷേകവും, ദാനിയേലിന്റെ പ്രവചനവും ഇതിൽ രേഖപ്പെടുത്തുന്നു. ക്ലാസിക്കൽ ചരിത്രം: ഗ്രീക്ക് സാമ്രാജ്യത്തിൽ ഒളിമ്പിക്സ് ആരംഭിച്ചതിന്റെ 194-ആം ഒളിമ്പ്യാഡ് കാലത്താണ് ഈ സംഭവം നടക്കുന്നതെന്ന് ഇത് അടയാളപ്പെടുത്തുന്നു; റോമിന്റെ സ്ഥാപനത്തിന് ശേഷവും, സീസർ അഗസ്റ്റസ് ചക്രവർത്തിയുടെ ഭരണത്തിന്റെ 42- ആം വർഷത്തിലും, വ്യാപകമായ സമാധാനത്തിന്റെ കാലഘട്ടത്തിലുമാണ് (പാക്സ് റൊമാന) ഇത് സംഭവിച്ചത്.പ്രഖ്യാപനം: നിത്യദൈവവും നിത്യപിതാവിന്റെ പുത്രനുമായയശുക്രിസ്തു പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച്, ബെത്ലഹേമിൽ കന്യകാമറിയത്തിൽ നിന്ന് ജനിച്ചു എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഇത് അവസാനിക്കുന്നത്. എന്തുകൊണ്ട് തിരുപ്പിറവിപ്രഘോഷണം പ്രാധാന്യമർഹിക്കുന്നു? രക്ഷാകര ചരിത്രം: ക്രിസ്തീയ വിശ്വാസപ്രകാരം ക്രിസ്മസ് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും, കാലങ്ങളായുള്ള തിരുവെഴുത്ത് വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണെന്നും ഇത് കാണിക്കുന്നു.വിശുദ്ധവും ലൗകികവുമായ സമയം: യേശുവിന്റെ ജനനത്തെ റോമൻചക്രവർത്തിമാരുമായും, ഒളിമ്പ്യാഡുകളുമായും, റോമിന്റെ സ്ഥാപനവുമായും ബന്ധിപ്പിക്കുന്നതിലൂടെ മതപരമായ പാരമ്പര്യത്തിനുള്ളിൽ മാത്രമല്ല, മനുഷ്യചരിത്രത്തിലുടനീളം അർത്ഥവത്തായ ഒന്നായി ക്രിസ്തുവിന്റെ ആഗമനത്തെ ഇത് അവതരിപ്പിക്കുന്നു.ഒരുക്കം: ക്രിസ്മസ് ആഘോഷം ആരംഭിക്കുന്നതിന് മുമ്പ്, ഈ തിരുപ്പിറവി പ്രഘോഷണം കേൾക്കുകയോ പാടുകയോ ചെയ്യുന്നത് പ്രതീക്ഷയും ഒരുക്കവും വളർത്തുന്നു.
തിരുപ്പിറവി പ്രഘോഷണംഡിസംബർ ഇരുപത്തിയഞ്ചാം തീയതി:ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുകയും, മനുഷ്യനെ തന്റെ തന്നെ സാദൃശ്യത്തിൽ രൂപപ്പെടുത്തുകയും ചെയ്തതിനു ശേഷം;ലോകസൃഷ്ടി മുതൽ എണ്ണമറ്റ യുഗങ്ങൾ കടന്നുപോയപ്പോൾ; മഹാപ്രളയത്തിനു ശേഷം, സർവ്വശക്തൻ തൻ്റെ ഉടമ്പടിയുടെയുംസമാധാനത്തിന്റെയും അടയാളമായി മേഘങ്ങളിൽ തന്റെ മഴവില്ല് സ്ഥാപിച്ചിട്ട് നൂറ്റാണ്ടുകൾക്ക് ശേഷം;വിശ്വാസത്തിൽ നമ്മുടെ പിതാവായ അബ്രാഹംകൽദായരുടെ ഊർ എന്ന ദേശത്തുനിന്ന് പുറപ്പെട്ടിട്ട്ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ; ഇസ്രായേൽ ജനം മോശയാൽ നയിക്കപ്പെട്ട് ഈജിപ്തിൽനിന്ന് പുറപ്പെട്ടതിന് ശേഷം പതിമൂന്നാം നൂറ്റാണ്ടിൽ; ദാവീദ് രാജാവായി അഭിഷേകം ചെയ്യപ്പെട്ടിട്ട് ഏകദേശം ആയിരം വർഷങ്ങൾക്ക് ശേഷം; ദാനിയേലിന്റെ പ്രവചനത്തിലെ അറുപത്തിയഞ്ചാം ആഴ്ചയിൽ; നൂറ്റിത്തൊണ്ണൂറ്റിനാലാം ഒളിമ്പ്യാഡിൽ;റോമാ നഗരം സ്ഥാപിതമായതിന്റെ എഴുന്നൂറ്റി അമ്പത്തിരണ്ടാം വർഷത്തിൽ; സീസർ ഒക്ടേവിയൻ അഗസ്റ്റസിന്റെ ഭരണത്തിന്റെ നാൽപ്പത്തിരണ്ടാം വർഷത്തിൽ; ലോകം മുഴുവൻ സമാധാനത്തിൽ കഴിഞ്ഞിരുന്ന കാലത്ത്; നിത്യദൈവവും നിത്യപിതാവിന്റെ പുത്രനുമായ യേശുക്രിസ്തു, തന്റെ അത്യന്തം സ്നേഹനിർഭരമായ സാന്നിധ്യത്താൽലോകത്തെ വിശുദ്ധീകരിക്കുവാൻ ആഗ്രഹിച്ച്പരിശുദ്ധാത്മാവിനാൽ ഉരുവാക്കപ്പെട്ടു; ഗർഭധാരണത്തിനു ശേഷം ഒൻപത് മാസങ്ങൾ തികഞ്ഞപ്പോൾ, യൂദയായിലെ ബെത്ലഹേമിൽ; കന്യകയായ മറിയത്തിൽ നിന്ന് മനുഷ്യനായി ജനിച്ചു: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ

