കൊച്ചി : കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷന്റെയും ഹെറിറ്റേജ് കമ്മീഷന്റെയും സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലാ സ്റ്റോറിയ ചരിത്ര ക്വിസ് മത്സരം 2027-ന്റെ ഇടവക, രൂപതാതല മത്സരങ്ങൾ ഡിസംബർ ആറിന് നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം. ‘അടിവേരുകൾ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. സഭയെയും ലത്തീൻ ചരിത്രത്തെയും കൂടുതൽ ആഴത്തിൽ പഠിക്കാനും അറിയാനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പതിമൂന്നാം അധ്യായം മുതൽ ഇരുപത്തിയഞ്ചാം അധ്യായം വരെയുള്ള ഭാഗങ്ങളാണ് മത്സരത്തിന്റെ സിലബസ്. സംസ്ഥാനതല മത്സരം 2027 ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് ക്യാഷ് അവാർഡും നൽകും. വിദ്യാർഥികൾക്കായി എ, ബി വിഭാഗങ്ങളിലും മുതിർന്നവർക്കായി സി വിഭാഗത്തിലുമായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 2012 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് എ വിഭാഗത്തിലും 2008 ജനുവരി ഒന്നിനും 2011 ഡിസംബർ 31-നും ഇടയിൽ ജനിച്ചവർക്ക് ബി വിഭാഗത്തിലും 2007 ഡിസംബർ 31-നോ അതിനുമുമ്പോ ജനിച്ചവർക്ക് സി വിഭാഗത്തിലും പങ്കെടുക്കാം. മത്സരാർഥികൾക്കുള്ള രജിസ്ട്രേഷൻ ഫീസ് 20 രൂപയാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി നവംബർ 20 ആണ്. രൂപതകൾ വ്യക്തികളിൽനിന്ന് രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിച്ച് ഗൂഗിൾ ഫോം വഴി രജിസ്ട്രേഷൻ നടത്തണം. 500-ലധികം പേരെ പങ്കെടുപ്പിക്കുന്ന രൂപതകൾക്ക് പ്രത്യേക സമ്മാനവും നൽകും.’അടിവേരുകൾ’ എന്ന പുസ്തകത്തിൽനിന്നുള്ള 200 ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തിയ ക്വസ്റ്റ്യൻ ബാങ്കിന്റെ സോഫ്റ്റ് കോപ്പി ലഭ്യമാക്കും. ഇതിൽനിന്ന് 60 ശതമാനം ചോദ്യങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തും. പങ്കെടുക്കുന്നവരുടെ വിഭാഗം തിരിച്ചുള്ള പേര്, വയസ്സ്, എണ്ണം എന്നിവ നവംബർ 30-നകം krlcbccatcom2020@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.

