വലിയവിള: വലിയവിള ക്രിസ്തുരാജ ഇടവകയിലെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. നവംബർ 13 വെള്ളിയാഴ്ച ബി.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ വിശുദ്ധരുടെ ഛായാചിത്രങ്ങളേന്തിയ വിശ്വാസികൾ പ്രദക്ഷിണമായി ദേവാലയത്തിലെത്തിയതോടെയാണ് തിരുനാൾ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഇടവക വികാരി ഫാ. വത്സലൻ ജോസ് തിരുനാൾ കൊടിയേറ്റം നിർവഹിച്ചു. സഹവികാരി ഫാ. പ്രശാന്ത് ചടങ്ങിൽ സന്നിഹിതനായിരുന്നു.
നവംബർ 13 മുതൽ ആരംഭിച്ച തിരുനാൾ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി തിരുനാൾ കമ്മിറ്റി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 22 ഞായറാഴ്ച ആഘോഷമായ തിരുനാൾ ദിവ്യബലിയോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

