തൈക്കാട്: സ്ത്രീകളും സമകാലിക സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികളും ചർച്ചാവിഷയമാക്കി പാളയം ഫെറോന കെ.എൽ.സി.ഡബ്ല്യു. എയുടെ നേതൃത്വത്തിൽ തൈക്കാട് ഇടവകയിൽ സെമിനാർ സംഘടിപ്പിച്ചു. ഫെറോന കോർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു.
ഫെറോന വികാരി മോൺ. വിൽഫ്രഡ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എൽ.സി.ഡബ്ല്യു.എ ഫെറോന പ്രസിഡന്റ് സുശീല ലോപ്പസ് ആമുഖ പ്രഭാഷണം നടത്തി.മൊബൈൽ അഡിക്ഷൻ, മികച്ച രക്ഷാകർതൃത്വം, പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്കരണം, വ്യക്തിത്വ വികസനം, സമൂഹത്തിലെ വർധിച്ചുവരുന്ന അക്രമവാസന, അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. വിവിധ ഇടവകകളുടെ നേതൃത്വത്തിൽ സ്കിറ്റുകൾ, പ്രസന്റേഷനുകൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറി. സെക്രട്ടറി മറീന സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജെസീന്ത നന്ദിയും പറഞ്ഞു. ആനിമേറ്റർ റീന ഷാജി പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

