കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്സിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമമായ ‘സ്നേഹസ്പർശം സായംപ്രഭ സംഗമം’ നവംബർ 13ന് സംഘടിപ്പിക്കും. രാവിലെ 9.30ന് കോട്ടപ്പുറം കത്തീഡ്രൽ പാരിഷ് ഹാളിലാണ് പരിപാടി. മുഖ്യമന്ത്രി വി.ഡി. സതീശൻ സംഗമം ഉദ്ഘാടനം ചെയ്യും.
കോട്ടപ്പുറം രൂപതാധ്യക്ഷൻ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിക്കും. മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണനയും ആദരവും നൽകുന്നതിനൊപ്പം അവരുടെ സാമൂഹിക പങ്കാളിത്തവും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്. മുതിർന്ന പൗരന്മാരുടെ വിവിധ കലാപരിപാടികളും വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഗമത്തിന്റെ ഭാഗമായി നടക്കും.മുതിർന്ന പൗരന്മാരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് സംഗമം വേദിയാകും. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരും മുതിർന്ന പൗരന്മാരും പങ്കെടുക്കും.

