നെയ്യാറ്റിൻകര: രൂപതയിലെ വിശ്വാസികൾക്ക് നിയമസഹായം ഉറപ്പാക്കുന്നതിനും അഭിഭാഷകരെ ഏകോപിപ്പിക്കുന്നതിനുമായി കെഎൽസിഎ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ ലോയേഴ്സ് ഫോറം രൂപീകരിച്ചു. നവംബർ എട്ടിന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന അഭിഭാഷക സംഗമത്തിലാണ് പുതിയ ഫോറത്തിന് രൂപം നൽകിയത്.
രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ സംഗമം ഉദ്ഘാടനം ചെയ്തു. കെഎൽസിഎ രൂപത പ്രസിഡന്റ് ഡി.ജി. അനിൽ ജോസ് അധ്യക്ഷത വഹിച്ചു. രൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. ജോയ്, ആത്മീയ ഉപദേഷ്ടാവ് ഫാ. ക്ലീറ്റസ്, രൂപത ജനറൽ സെക്രട്ടറി ജോൺ സുന്ദർരാജ്, സംസ്ഥാന സെക്രട്ടറി കോൺക്ലീൻ ജിമ്മി ജോൺ, സംസ്ഥാന രാഷ്ട്രീയ സമിതി കൺവീനർ അഡ്വ. ഡി. രാജു, രൂപത ഫോറം കൺവീനർ വിജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ ജോസ് എൻ. എന്നിവർ ആശംസകൾ നേർന്നു.
അഡ്വ. പരണിയം ദേവകുമാറിന്റെ നേതൃത്വത്തിൽ 16 അംഗ എക്സിക്യൂട്ടീവ് സമിതിയും രൂപീകരിച്ചു. രൂപതയിലെ 11 ഫെറോനകളിലും എല്ലാ യൂണിറ്റുകളിലും അംഗങ്ങൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുകയാണ് ഫോറത്തിന്റെ ലക്ഷ്യം. കെഎൽസിഎ രൂപത നിയമ ഫോറത്തിന്റെ കീഴിലായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. രൂപതാ നേതാക്കളായ രാജേന്ദ്രൻ, അഗസ്റ്റിൻ ജെ., സുരേഷ്, ഷാജികുമാർ, സുരേന്ദ്രൻ, അനിത, സൗമ്യ, ലൈല രാജൻ, മേരി ലീല എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

