കൊച്ചി: കേരള പത്രപ്രവർത്തക യൂണിയന്റെ (KUWJ) പുതിയ സംസ്ഥാന പ്രസിഡന്റായി മലയാള മനോരമയിലെ ഡോ. ജിജോ മാത്യുവിനെയും ജനറൽ സെക്രട്ടറിയായി ന്യൂസ് 18 കേരളത്തിലെ ആർ. കിരൺ ബാബുവിനെയും തിരഞ്ഞെടുത്തു.
2026-28 കാലയളവിലേക്കുള്ള ഭാരവാഹികളെ കണ്ടെത്തുന്നതിനായി ഒക്ടോബർ 23ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നവംബർ 2, 3 തീയതികളിൽ തൃശൂർ പ്രസ് ക്ലബ്ബിലാണ് നടന്നത്.തിരഞ്ഞെടുപ്പിലൂടെ 36 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വിവിധ മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അനുപമ ജി. നായർ (കൈരളി ടി.വി), റിതികേഷ് കെ.ടി. (ന്യൂസ് മലയാളം), വി.വി. അരുണ്‍ (ന്യൂസ് 18 കേരളം), ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), ഷെല്ലി മാത്യു (മലയാള മനോരമ), മഹേഷ് ചന്ദ്രൻ (ന്യൂസ് മലയാളം), വിജേഷ് ചൂടൽ, ശ്രീകാന്ത് ജി., ജിജോ ജോർജ് (ദേശാഭിമാനി), സനകൻ വി.എസ്. (മനോരമ ന്യൂസ്), പ്രശാന്ത് ടി.പി. (റിപ്പോർട്ടർ ടി.വി), ജിപ്സൺ സിഖേര (ടൈംസ് ഓഫ് ഇന്ത്യ), ഇ.പി. മുഹമ്മദ് (സുപ്രഭാതം), നോബിൾ ജോസ് (മാതൃഭൂമി), നീലാംബരൻ ടി.എസ്. (ജന്മഭൂമി), ശ്രീജ ശ്യാം (മാതൃഭൂമി ന്യൂസ്), സൈഫുദ്ദീൻ പി.സി. (മീഡിയ വൺ), ഫിറോസ് ഖാൻ (മാധ്യമം), ശ്യാംകുമാർ എസ്. (ഏഷ്യാനെറ്റ് ന്യൂസ്), രാകേഷ് പി.എസ്. (മാതൃഭൂമി), ശശികാന്ത് പി. (അമൃത ടി.വി), റാഫി എം. ദേവസ്സി (കേരള കൗമുദി), ടി.വി. ശ്രീദേവി, നസീബ് കാരാട്ടിൽ (മലയാള മനോരമ), ദിലീപ് കുമാർ (മംഗളം) എന്നിവരാണ് പ്രഖ്യാപിച്ച പട്ടികയിലുള്ള മറ്റ് അംഗങ്ങൾ.

