കൊച്ചി: പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ ദേവാലയത്തിന്റെ ജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായി കെഎൽസിഎയുടെ നേതൃത്വത്തിൽ ഒക്ടോബർ 25ന് മിനി മാരത്തോൺ സംഘടിപ്പിച്ചു. രാവിലെ 7.15ന് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഇ. അബ്ദുൽ ഗഫൂർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
ഇടവക വികാരി ഫാ. പാട്രിക് ഇലവുങ്കൽ ആശീർവാദം നൽകി. ചലച്ചിത്രതാരം സലിം ഹസൻ ആശംസകൾ നേർന്നു. കെഎൽസിഎ പ്രസിഡന്റ് ആരോൺ വിൻസെന്റ് സ്വാഗതം ആശംസിച്ചു.മൂന്ന് ജില്ലകളിൽ നിന്നുൾപ്പെടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത മാരത്തോൺ നാല് വിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത്. മെൻ, വുമൺ, 40 വയസ്സിന് മുകളിലുള്ളവർ, 40 വയസ്സിന് താഴെയുള്ളവർ എന്നിങ്ങനെയായിരുന്നു വിഭാഗങ്ങൾ. മൂന്നാറിൽനിന്ന് പങ്കെടുത്ത ശരവണൻ കെ ഒന്നാം സ്ഥാനം നേടി. പിറവം, പള്ളുരുത്തി, കൊച്ചി, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള മത്സരാർഥികളും വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പങ്കെടുത്ത എല്ലാ റണ്ണേഴ്സിനും മെഡലുകൾ വിതരണം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡീക്കൂഞ്ഞ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, കലൂർ മേഖല സെക്രട്ടറി നിക്സൺ വി.ടി. എന്നിവർ നേതൃത്വം നൽകി. സമാപനച്ചടങ്ങിൽ സഹവികാരി ഫാ. അലൻ ആന്റണി പുതുക്കുളങ്ങര, ജോസഫ് അനു അരിശ്ശേരിയിൽ എന്നിവർ പങ്കെടുത്തു. കെഎൽസിഎ ഖജാൻജി റെയ്മണ്ട് ജോസഫ് ക്യാഷ് പ്രൈസുകളും മൊമെന്റോകളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് കരുവേലി എം.സി. ആയി. പങ്കെടുത്ത എല്ലാവർക്കും മെറിഡ ആൻസിൽ നന്ദി അറിയിച്ചു.പൊറ്റക്കുഴി ഇടവകയ്ക്കും പ്രദേശവാസികൾക്കും മാരത്തോൺ വേറിട്ട അനുഭവമായി.

