റോം: സാന്ത്വനപരിചരണ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പഠനവിധേയമാക്കിയ ഗവേഷണത്തിന് മലയാളി വൈദികൻ ഫാ. പ്രിൻസ് തെക്കേപ്പുറത്തിന് റോമിലെ സലേഷ്യൻ സർവകലാശാലയുടെ സ്വർണമെഡൽ.
ഡോക്ടറൽ ഗവേഷണത്തിലെ മികവിനുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്. രോഗീപരിചരണം കൂടുതൽ ഫലപ്രദമാക്കുന്നതിനും രോഗികളുടെ വിവിധ ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ഗവേഷണത്തിന്റെ പ്രധാന വിഷയം. സർവകലാശാലയുടെ ഗ്രാൻഡ് ചാൻസലർ ഡോൺ ഫാബിയോ അറ്റാർഡിൽ നിന്ന് ഫാ. പ്രിൻസ് അഗസ്റ്റിൻ സ്വർണമെഡൽ ഏറ്റുവാങ്ങി. ദിവ്യരക്ഷക (റിഡംപ്റ്ററിസ്റ്റ്) സന്യാസ സമൂഹത്തിലെ അംഗമായ ഫാ. പ്രിൻസ് തെക്കേപ്പുറം, കേരളത്തിലെ ലിഗോരി പ്രൊവിൻസിൽ സേവനം ചെയ്യുന്ന വൈദികനാണ്.

