കൊല്ലം:കൊല്ലം രൂപത തൂയ്യം ഫെറോന ബൈബിൾ കലോത്സവം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ലോകരക്ഷക ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യൻ സിസ്റ്റർ ഡോ. ലൊറൻസ മേരി കലോത്സവം ഉദ്ഘാടനം ചെയ്തു.
ബൈബിൾ സന്ദേശങ്ങളും മൂല്യങ്ങളും കലാരൂപങ്ങളിലൂടെ സമൂഹത്തിലെത്തിക്കുക എന്ന മഹത്തായ ദൗത്യമാണ് ബൈബിൾ കലോത്സവങ്ങൾ നിർവഹിക്കുന്നതെന്ന് സിസ്റ്റർ ഡോ. ലൊറൻസ മേരി പറഞ്ഞു. ഫാത്തിമ മാതാ നാഷണൽ കോളജ് മാനേജർ ഫാ. ഡോ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഫാ. ബോസ് ആന്റണി, ഫാ. ബെഞ്ചമിൻ പാമ്പക്കൽ, ഫാ. ആന്റണി സജീഷ്, ജനറൽ കൺവീനർ സനൽ ജെ., ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ സുജിത് എ.ടി., ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. സെബാസ്റ്റ്യൻ പോൾ, റീന ലൂയിസ് എന്നിവർ പ്രസംഗിച്ചു.
മാർഗംകളി, നാടോടിനൃത്തം, നാടകം, പെയിന്റിങ്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സങ്കീർത്തനാലാപനം, കഥാപ്രസംഗം, ക്വിസ്, പ്രസംഗം, തെരുവുനാടകം തുടങ്ങിയ ഇനങ്ങളിൽ വിവിധ ഇടവകകളിൽനിന്നുള്ള കുട്ടികൾ മത്സരിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

