മുതിയാവിള: നെയ്യാറ്റിൻകര രൂപത സെന്റ് ആൽബർട്ട് ഫൊറോന പള്ളിയിൽ ലിറ്റിൽവേ ദിനം ഭക്തിനിർഭരമായി ആഘോഷിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ കുരിശടിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണത്തോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. ലിറ്റിൽവേ അസോസിയേഷന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ദിവ്യബലിയിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

പള്ളി നിർമാണത്തിനായി ലിറ്റിൽവേ അസോസിയേഷൻ സമാഹരിച്ച 43,000 രൂപ ദിനാഘോഷത്തോടനുബന്ധിച്ച് വികാരിയച്ചന് കൈമാറി. വിശ്വാസവും കൂട്ടായ്മയും സേവനസന്നദ്ധതയും വിളിച്ചോതുന്നതായി ദിനാഘോഷം.

