കൊച്ചി: എറണാകുളം കണ്ണങ്കുന്നത്ത് സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് നടന്ന ജപമാല, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ദേവാലയ സുപ്പീരിയർ ഫാ. പോൾ മുണ്ടയ്ക്കൽ ഒസിഡി മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ജോസഫ് തെക്കേപ്പാറാവേലിൽ ഒസിഡി, ഫാ. ഇഗ്നേഷ്യസ് അമ്പാട്ട് ഒസിഡി എന്നിവർ സഹകാർമികരായി.തിരുനാളിന്റെ ഭാഗമായി ഒക്ടോബർ 10 ശനിയാഴ്ച ഫാ. ജോസഫ് പാലാട്ടി, 11 ഞായറാഴ്ച ഫാ. പീറ്റർ കോതമ്പനാനിയിൽ, 12 തിങ്കളാഴ്ച ഫാ. പൗലോസ് വാഴക്കാല, 13 ചൊവ്വാഴ്ച ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ, 14 ബുധനാഴ്ച ഫാ. എബ്രഹാം തെക്കേമുറി എന്നിവർ വൈകുന്നേരം 5.30ന് ജപമാല, നൊവേന, ദിവ്യബലി എന്നിവയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തിരുനാളിന്റെ ത്രിദിനാഘോഷങ്ങൾക്ക് ഒക്ടോബർ 15 വ്യാഴാഴ്ച വൈകുന്നേരം 5.30ന് ഫാ. സഖറിയാസ് കരിയിലക്കുളം മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയോടെ തുടക്കമാകും. 16 വെള്ളിയാഴ്ച ഫാ. ഫ്രാൻസിസ് കിഴക്കേ മ്യാലിലും 17 ശനിയാഴ്ച ഫാ. ഓസ്റ്റിൻ തായമാട്ടുപറമ്പിലും ആഘോഷമായ സമൂഹദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും.
ഈ ദിവസങ്ങളിൽ ജപമാലയും നൊവേനയും ഉണ്ടായിരിക്കും. ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തും.തിരുനാൾ സമാപനദിനമായ ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 5.30ന് നടക്കുന്ന ജപമാലയ്ക്കും ആഘോഷമായ സമൂഹദിവ്യബലിക്കും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ താഴത്തുകരിമ്പനയ്ക്കൽ വചനപ്രഘോഷണം നടത്തും.ഫാ. പോൾ മുണ്ടയ്ക്കൽ ഒസിഡിയാണ് കണ്ണങ്കുന്നത്ത് സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിന്റെ സുപ്പീരിയർ.

