സേലം : മികച്ച ഗവേഷക പ്രബന്ധത്തിന് സേലം വിനായക മിഷൻ യൂണിവേഴ്സിറ്റിയുടെ അവാർഡ് തിരുവല്ല ഓതറ നസ്രത്ത് കോളേജ് ഓഫ് ഫാർമസിയിൽ അസോസിയേറ്റ് പ്രൊഫസർ ആയ ഡോ.ക്രിസ്റ്റീന ദാസിനു ലഭിച്ചു. പാർക്കിൻസോണിസം അസുഖത്തിനുള്ള മരുന്ന് സംബന്ധിച്ച ഗവേഷണം നടത്തിയതിനാണ് അവാർഡ്.
ഇരുപത്തയ്യായിരം രൂപയുടെ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും സേലം വിനായക മിഷൻ മെഡിക്കൽ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗം സെക്രട്ടറി പദ്മഭൂഷൻ ഡോ. തിരുമലാചാരി രാമസാമി സമ്മാനിച്ചു. പൊറ്റമേൽക്കടവ് ജിൻസി ഭവനിൽ ബി.യേശുദാസന്റെയും (എക്സ്. മിലിട്ടറി), മറിയം ദാസ്സിന്റെയും മകളാണ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. ഡിന്റു.കെ.പി ആണ് ഭർത്താവ്. വിജയപുരം രൂപതയിലെ പൂവം സെന്റ്. ജോസഫ്സ് ഇടവകാംഗമാണ്.

