പാരിസ്: ക്രൈസ്തവ വിശ്വാസത്തിലെ അതിപുരാതന തിരുശേഷിപ്പുകളിലൊന്നായ യേശുക്രിസ്തുവിന്റെ തിരുവസ്ത്രം ചരിത്രത്തിലാദ്യമായി ഒരു പാപ്പയുടെ സാന്നിധ്യത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി സെന്റ് ഡെനിസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ ലിയോ പതിനാലാമൻ പാപ്പ പങ്കെടുക്കുന്ന യുവജന പ്രാർഥനാസംഗമത്തിലാണ് ചരിത്രപ്രധാനമായ പ്രദർശനം നടക്കുന്നത്.ഏകദേശം 80,000 യുവാക്കളാണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാരിസിന് സമീപമുള്ള അർജന്റ്യൂവിൽ ബസിലിക്കയിൽ 1200-ലേറെ വർഷങ്ങളായി സൂക്ഷിച്ചുവരുന്ന തിരുശേഷിപ്പാണ് പ്രത്യേക സുരക്ഷയിൽ സ്റ്റേഡിയത്തിലെത്തിക്കുന്നത്.ക്രിസ്തുവിന്റെ പീഡാസഹനകാലത്ത് ധരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഈ വസ്ത്രം തയ്യലുകളില്ലാതെ നെയ്തെടുത്തതാണെന്നാണ് പാരമ്പര്യവിശ്വാസം. അർജന്റ്യൂവിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള സ്റ്റേഡിയത്തിലേക്ക് അതീവ സുരക്ഷാ സംവിധാനങ്ങളോടെയാകും തിരുവസ്ത്രം എത്തിക്കുക.കരമാർഗവും വ്യോമമാർഗവും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. 1983-ൽ തിരുശേഷിപ്പ് മോഷണം പോയി മാസങ്ങൾക്കുശേഷം തിരിച്ചുകിട്ടിയ പശ്ചാത്തലത്തിൽ, ഇത്തവണയും യാത്രയുടെ കൃത്യമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊണ്ടായിരിക്കും തിരുവസ്ത്രം പ്രദർശനവേദിയിലെത്തിക്കുക.
Trending
- 17 വയതിനിലെ
- ബീബീ അങ്കലാപ്പില്
- വിശുദ്ധ തുരീബിയൂസിനെ ദേശീയ മനുഷ്യാവകാശ മധ്യസ്ഥനായി അംഗീകരിച്ച് പെറു സർക്കാർ
- “ഞാൻ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു”; പെറുവിൽ ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി ലെയോ പതിനാലാമൻ പാപ്പ
- യുദ്ധവും ദുരന്തങ്ങളും ബാധിക്കുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം: ലെയോ പതിനാലാമൻ പാപ്പ
- കോട്ടപ്പുറത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- കോട്ടപ്പുറത്ത് ‘സ്നേഹസ്പർശം സായംപ്രഭ സംഗമം’ നവംബർ 13ന്
- പാപ്പായുടെ വാക്കുകൾ പ്രവൃത്തിയിൽ യാഥാർഥ്യമാക്കുക; അർജന്റീനയുടെ അടുത്ത ദൗത്യം

