കൊല്ലം: പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ നേതൃത്വത്തിലുള്ള ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണം സംഘടിപ്പിച്ചു. ബെൻസിഗർ ഹോസ്പിറ്റൽ, ബെൻസിഗർ കോളേജ് ഓഫ് നഴ്സിങ്, ബെൻസിഗർ സ്കൂൾ ഓഫ് നഴ്സിങ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.കൊല്ലം ബീച്ച് മുതൽ പോർട്ട് കൊല്ലം വരെയുള്ള ബിഷപ്പ് ജെറോം തീരദേശ റോഡിൽ വിദ്യാർഥികളും സന്നദ്ധപ്രവർത്തകരും ചേർന്ന് ശുചീകരണ പ്രവർത്തനം നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ, സിഗററ്റ് അവശിഷ്ടങ്ങൾ തുടങ്ങിയവ നീക്കം ചെയ്താണ് തീരദേശ ശുചീകരണം നടത്തിയത്.ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കടൽത്തീരങ്ങളും ജലാശയങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്രപരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ ശക്തമാക്കണമെന്നും ശുചീകരണം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.ബെൻസിഗർ കോളേജ് ഓഫ് നഴ്സിങ്, സ്കൂൾ ഓഫ് നഴ്സിങ് ഡയറക്ടർ ഫാ. ഷാനി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. രൂപത അസോസിയേറ്റ് പി.ആർ.ഒ ജോർജ് എഫ്. സേവ്യർ വലിയവീട്, ബെൻസിഗർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നഴ്സിംഗ് വിദ്യാർഥിനികളും സന്നദ്ധപ്രവർത്തകരും ചേർന്ന് ബിഷപ്പ് ജെറോം തീരദേശ റോഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
Trending
- സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണംശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കം
- കെ.എൽ.എം റിസോഴ്സ് ടീം പരിശീലനം ഫോർട്ട് കൊച്ചിയിൽ
- തീരദേശ ശുചീകരണവുമായി ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതി
- ലോകത്തെ മികച്ച കുട്ടികളുടെ ആശുപത്രികളിൽ നാലാം സ്ഥാനത്ത് വത്തിക്കാന്റെ ബംബീനോ ജേസു
- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ
- ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം
- വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് എൽ കാസ്സിസ്

