നെയ്യാറ്റിൻകര: ഭിന്നശേഷി സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (NIDS), എനേബിൾ ഇന്ത്യ, ചെങ്കൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ RSETIയുടെ സഹകരണത്തോടെ 10 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന, തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആത്മവിശ്വാസത്തോടെ നൈപുണ്യ വികസനം കൈവരിച്ച് ഭാവിയിലെ സംരംഭകരായി മാറുന്നതിനാവശ്യമായ പിന്തുണയും പരിശീലനത്തിലൂടെ ലഭ്യമാക്കും.പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തല എനേബ്ളേഴ്സ് കമ്മിറ്റി യോഗം ചെങ്കൽ പഞ്ചായത്ത് ഹാളിൽ നടന്നു. ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമരാജ് അധ്യക്ഷത വഹിച്ച യോഗം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ വെരി. റവ. ഫാ. ക്രിസ്റ്റഫർ ഏശായ ആമുഖ സന്ദേശം നൽകി.എനേബിൾ ഇന്ത്യ കേരള സ്റ്റേറ്റ് മാനേജർ രാഖി പദ്ധതി അവലോകനം നടത്തി. NIDS കമ്മീഷൻ സെക്രട്ടറി വെരി. റവ. ഫാ. ഡെന്നിസ് മണ്ണൂർ, പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, ICDS സൂപ്പർവൈസർ സ്മിത, ചെങ്കൽ ഗ്രാമപഞ്ചായത്ത് സൂപ്രണ്ട് താര ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ധന്യവിനു എന്നിവർ സംസാരിച്ചു.തുടർന്ന് പഞ്ചായത്ത് തല എനേബ്ളേഴ്സ് കമ്മിറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ, BRC അംഗങ്ങൾ, ബഡ്സ് സ്കൂൾ അധ്യാപകർ, മറ്റ് പൗരപ്രമുഖർ ഉൾപ്പെടെ 91 പേർ യോഗത്തിൽ പങ്കെടുത്തു.പ്രോജക്ട് കോ-ഓർഡിനേറ്റർ ശശികുമാർ, CBR കോ-ഓർഡിനേറ്റർ ജയരാജ്, മൊബിലൈസിംഗ് ഓഫീസർ കവിത, അധ്യാപിക അഞ്ചന എന്നിവർ നേതൃത്വം നൽകി.
Trending
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം
- ജിജോ ജോൺ പുത്തേഴത്ത് മാധ്യമരംഗത്തെ നന്മമുഖം: ഹൈബി ഈഡൻ എറണാകുളം പ്രസ് ക്ലബിൽ അനുസ്മരണം നടത്തി

