കോഴിക്കോട്: കോഴിക്കോട് അതിരൂപത പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഭവനരഹിതരായ 50 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകും.
കോഴിക്കോട് അതിരൂപതയുടെ ശദാബ്തിയുടെ ഭാഗമായി പള്ളിക്കുന്ന് ഇടവകയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി ഇടവക നിർമിച്ചു നൽകുന്ന ഭവനരഹിതർക്കായുള്ള അഞ്ച് വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാന കർമവും സെപ്റ്റംബർ 11ന് നടക്കും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ അതിരൂപത ആർച്ച് ബിഷപ്പ് മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകും. ഭവനരഹിതർക്ക് സുരക്ഷിതമായ ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ദേവാലയ അധികൃതർ അറിയിച്ചു.

