കോട്ടപ്പുറം: പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയുടെ സ്പെഷൽ കറസ്പോണ്ടന്റുമായിരുന്ന ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു. കോട്ടപ്പുറം രൂപതാംഗമായിരുന്ന ജിജോയുടെ വേർപാട് രൂപതയുടെ മാധ്യമ, പൈതൃക പ്രവർത്തനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് രൂപത അനുശോചന സന്ദേശത്തിൽ പറഞ്ഞു.കോട്ടപ്പുറം രൂപതയുടെ മീഡിയ കമ്മീഷൻ, ഹെറിറ്റേജ് കമ്മീഷൻ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജിജോ. ഗോതുരുത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം മികച്ച സംഘാടകനും എഴുത്തുകാരനും വാഗ്മിയുമായിരുന്നു.ഗോതുരുത്ത് കടൽവാ തുരുത്ത് ഹോളിക്രോസ് ഇടവകയിലെ പുത്തേഴത്ത് കുടുംബാംഗമായ ജിജോ, കെഎൽസിഎച്ച്എ പുറത്തിറക്കിയ ‘ഡിവൈൻ സെഞ്ച്വറീസ്’ ചരിത്ര ഡോക്യുമെന്ററിയുടെ നിർമാണത്തിലും നിർണായക പങ്കുവഹിച്ചു. കോട്ടപ്പുറം രൂപതയുടെ വിവിധ പരിപാടികളിൽ മീഡിയ കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.കോട്ടപ്പുറം രൂപതയുടെയും ഹെറിറ്റേജ് കമ്മീഷന്റെയും കെഎൽസിഎച്ച്എയുടെയും പേരിൽ രൂപത മാധ്യമ ഡയറക്ടറും പിആർഒയുമായ ഫാ. മിഥുൻ ജോൺ മെന്റസ് ജിജോ ജോൺ പുത്തേഴത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
Trending
- ഇന്ത്യയിൽ മിഷനറിയായിരുന്ന ബിഷപ്പ് ഒറെസ്റ്റേ മാരെംഗോയെ ധന്യനായി പ്രഖ്യാപിച്ചു
- പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കു നേരെയുണ്ടായ ആക്രമണം: കർശന നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്
- മാനസികാരോഗ്യവും ക്ഷേമവും: ദേശീയ സമ്മേളനത്തിന് ഗുവാഹത്തി വേദിയാകും
- മിഷൻ പ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളി
- യുവത്വത്തിന്റെ ചൈതന്യവും വിശ്വാസോത്സാഹവും ജീസസ് യൂത്തിന്റെ മുഖമുദ്രയാകണം: ലെയോ പാപ്പാ
- ദിവ്യകാരുണ്യത്തോടുള്ള അജ്നയുടെ സ്നേഹം വിശ്വാസത്തിന്റെ ധീരസാക്ഷ്യം: ലെയോ പാപ്പ
- ലവ്ദാതോസി – ഭൂമിക്കൊരു കുട: കൊല്ലം രൂപതയിൽ ഫലവൃക്ഷത്തോട്ടത്തിന് തുടക്കം
- മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരവും ചികിത്സാ ധനസഹായവും 25 ശതമാനം വർധിപ്പിച്ചു

