കോട്ടപ്പുറം: പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയുടെ സ്പെഷൽ കറസ്പോണ്ടന്റുമായിരുന്ന ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു. കോട്ടപ്പുറം രൂപതാംഗമായിരുന്ന ജിജോയുടെ വേർപാട് രൂപതയുടെ മാധ്യമ, പൈതൃക പ്രവർത്തനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് രൂപത അനുശോചന സന്ദേശത്തിൽ പറഞ്ഞു.കോട്ടപ്പുറം രൂപതയുടെ മീഡിയ കമ്മീഷൻ, ഹെറിറ്റേജ് കമ്മീഷൻ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജിജോ. ഗോതുരുത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം മികച്ച സംഘാടകനും എഴുത്തുകാരനും വാഗ്മിയുമായിരുന്നു.ഗോതുരുത്ത് കടൽവാ തുരുത്ത് ഹോളിക്രോസ് ഇടവകയിലെ പുത്തേഴത്ത് കുടുംബാംഗമായ ജിജോ, കെഎൽസിഎച്ച്എ പുറത്തിറക്കിയ ‘ഡിവൈൻ സെഞ്ച്വറീസ്’ ചരിത്ര ഡോക്യുമെന്ററിയുടെ നിർമാണത്തിലും നിർണായക പങ്കുവഹിച്ചു. കോട്ടപ്പുറം രൂപതയുടെ വിവിധ പരിപാടികളിൽ മീഡിയ കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.കോട്ടപ്പുറം രൂപതയുടെയും ഹെറിറ്റേജ് കമ്മീഷന്റെയും കെഎൽസിഎച്ച്എയുടെയും പേരിൽ രൂപത മാധ്യമ ഡയറക്ടറും പിആർഒയുമായ ഫാ. മിഥുൻ ജോൺ മെന്റസ് ജിജോ ജോൺ പുത്തേഴത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
Trending
- മറിയത്തിൽ നിന്ന് ദൈവത്തോടുള്ള ആത്മീയ സംഭാഷണം പഠിക്കാം: ലെയോ പാപ്പ
- ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം
- മനുഷ്യവ്യക്തിയുടെ മഹത്വമാണ് എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനം: പാപ്പ
- യോഗാസന ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റാ വർഗീസിന് വെങ്കല നേട്ടം
- ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു
- സമാധാനത്തിന് വഴിയൊരുക്കുന്നതിൽ നയതന്ത്രത്തിന് നിർണായക പങ്ക്: ആർച്ചുബിഷപ്പ് ഗല്ലഘർ
- മനുഷ്യവ്യക്തിയുടെ മഹത്വം എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനം: പാപ്പ
- കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 18 മുതല്‍ 27 വരെ

