കൊച്ചി : കെസിബിസി മീഡിയ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 18 മുതല്‍ 27 വരെ പാലാരിവട്ടം പിഒസിയില്‍.
സെപ്റ്റംബര്‍ 18, വൈകിട്ട് 5.00 ന് നാടകമേളയുടെ ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ആദ്യമത്സര നാടകമായ കൊച്ചിന് മിഡാക്ക് ‘അക്ഷയമന്ത്രം’ എന്ന നാടകം അവതരിപ്പിക്കും. വൈകീട്ട് 6 മണിക്കാണ് നാടകങ്ങള്‍ ആരംഭിക്കുന്നത്. 27 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനവും സമ്മാനദാനവും. തുടര്‍ന്ന് പ്രദര്‍ശന നാടകം -സെന്റ് ജോസഫ് കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന – ‘നീതിയുടെ കാവല്ക്കാരന്’.

