നെയ്യാറ്റിൻകര: കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ കാർഷിക സംസ്കാരം വളർത്തുന്നതിനുമായി നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) കാർഷിക വികസന കമ്മീഷന്റെ നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോക്യുമെന്ററി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കൃഷിയോടുള്ള താത്പര്യം, കഠിനാധ്വാനം, കൂട്ടായ പ്രവർത്തനം എന്നിവ പ്രകടമാക്കിയ എല്ലാ യൂണിറ്റുകളെയും സംഘാടകർ അഭിനന്ദിച്ചു. മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ എൻ ഐ ഡി എസ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ വിതരണം ചെയ്തു.

കണ്ണറവിള ഇടവക ഒന്നാം സമ്മാനമായ 5001 രൂപ കരസ്ഥമാക്കി. പുത്തൻകട ഇടവക രണ്ടാം സമ്മാനമായ 3001 രൂപയും, പത്തനാവിള ഇടവക മൂന്നാം സമ്മാനമായ 2001 രൂപയും നേടി.

