നെയ്യാറ്റിൻകര : കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ തേവൻപാറ ഫാത്തിമ മാതാ ദൈവാലയ അംഗമായ ആഗ്നസ് മരിയ അരുൺ സ്വർണ്ണം നേടി. ഫോയിൽ ചൈൽഡ് വിഭാഗത്തിലാണ് വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആഗ്നസിന്റെ ഗോൾഡ് മെഡൽ നേട്ടം.തിരുവനന്തപുരം കേരള പോലീസ് ഫെൻസിംഗ് അക്കാദമിയിൽ പരിശീലകരായ ജോസ്ന ക്രിസ്റ്റി ജോസിയുടെയും അഭിജിത്തിന്റെയും കീഴിലാണ് ആഗ്നസ് പരിശീലനം നേടുന്നത്. കേരള പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്ന അരുൺ.ബി. ടി. യുടെയും, ആകാശവാണി വാർത്താ വിഭാഗത്തിൽ ജോലി ചെയ്യുന്ന സോഫിയ ഡാനിയലിന്റെയും മകളാണ് ആഗ്നസ്.നെയ്യാറ്റിൻകര രൂപതയിൽ വൈദികനായ ഫാ. ഷൈജു ദാസിന്റെ സഹോദരന്റെ മകന്റെ മകളും ഫാ. അഖിൽ ബി. ടിയുടെ സഹോദരന്റെ മകളുമാണ് ആഗ്നസ്. സെപ്റ്റംബർ 23 മുതൽ ജമ്മു കശ്മീരിൽ വെച്ച് നടക്കുന്ന നാഷണൽ ചൈൽഡ് ആൻഡ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ആഗ്നസ് പങ്കെടുക്കും.
Trending
- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ

