റോം: അൽബാനോ തടാകത്തിൽ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപവുമായി നടക്കുന്ന പ്രദക്ഷിണത്തിൽ ലെയോ പതിനാലാമൻ പാപ്പാ പങ്കെടുക്കും. വിശുദ്ധ പോൾ ആറാമൻ പാപ്പാ ആശീർവദിച്ച ‘മരിയ സാന്തിസിമ ദെൽ ലാഗോ’ ദേവാലയത്തിൽ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യും.
തടാകത്തിലൂടെ നടക്കുന്ന പ്രദക്ഷിണത്തിൽ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തെ പാപ്പാ ബോട്ടിൽ അനുഗമിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു പാപ്പാ അൽബാനോ തടാകത്തിലെ മറിയത്തിന്റെ തിരുസ്വരൂപ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്.പാപ്പായുടെ യാത്രയെ അനുഗമിച്ച് പത്തോളം ചെറുബോട്ടുകളും തുഴച്ചിൽ വള്ളങ്ങളും സുരക്ഷാസേനയുടെ ബോട്ടുകളും തടാകത്തിലുണ്ടാകും. വിശുദ്ധ പോൾ ആറാമൻ പാപ്പായും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും ദേവാലയം സന്ദർശിച്ചിട്ടുണ്ടെങ്കിലും, തടാകത്തിലൂടെയുള്ള പ്രദക്ഷിണത്തിൽ ഇരുവരും പങ്കെടുത്തിരുന്നില്ല.

