വേളാങ്കണ്ണി : ആരോഗ്യമാതാവിന്റെ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. തഞ്ചാവൂർ രൂപത മെത്രാൻ ഡോ. ടി. സഹായരാജിന്റെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റ് കർമം നടന്നു.ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ് ബസിലിക്കയിൽ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. വിവിധ ദിവസങ്ങളിലായി വിവിധ ഭാഷകളിൽ പ്രത്യേക നൊവേനകളും വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുണ്ട്. തമിഴ്, മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, ഹിന്ദി, കൊങ്കണി, മറാഠി തുടങ്ങിയ ഭാഷകളിലാണ് തിരുക്കർമങ്ങൾ നടക്കുന്നത്.തിരുനാളിലെ പ്രധാന ആകർഷണമായ വലിയ തേരെഴുന്നള്ളിപ്പ് സെപ്റ്റംബർ 7ന് വൈകുന്നേരം 7.30ന് നടക്കും. ആരോഗ്യമാതാവിന്റെ സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. സെപ്റ്റംബർ 8ന് മാതാവിന്റെ ജനനതിരുനാൾ ദിനത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. ഇതിന് പിന്നാലെ വൈകുന്നേരം തിരുനാൾ കൊടിയിറക്കത്തോടെ ആഘോഷങ്ങൾക്ക് സമാപനമാകും.തിരുനാൾ ദിനങ്ങളിൽ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി തീർഥാടകരാണ് വേളാങ്കണ്ണിയിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് തീർഥാടകർ വിശുദ്ധ കുർബാനയിലും പ്രദക്ഷിണങ്ങളിലും പങ്കെടുക്കാൻ ഇതിനകം വേളാങ്കണ്ണിയിലെത്തിയിട്ടുണ്ട്.
Trending
- ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി ലെയോ പതിനാലാമൻ പാപ്പ
- മൂല്യബോധമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണിയുടെ പങ്ക് അതുല്യം: മന്ത്രി അനൂപ് ജേക്കബ്
- അധ്യാപകർക്കായി ചൈൽഡ് ഹെൽത്തി സ്കൂൾസ് പരിശീലന പരിപാടി സംഘടിപ്പിച്ചു
- 100 മത് ആഗോള മിഷൻ ഞായർ
- പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത വേണം: കർദ്ദിനാൾ ചേർണി
- സംഗീതം പൊഴിക്കുന്ന 70 വെങ്കലമണികൾ
- കുടുംബങ്ങൾ സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണം: ലെയോ പതിനാലാമൻ പാപ്പ
- ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളുമായി ആനപ്പാറ ഇടവകാംഗം

