കോഴിക്കോട്: കാരാട് കൊത്തലെങ്കോ വൊക്കേഷണൽ റിഹാബിലിറ്റേഷൻ റിസർച്ച് സെന്ററിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കോഴിക്കോട് വാട്ടർ ഗ്ലാസ് കമ്പനി മാനേജിംഗ് ഡയറക്ടർ ജ്യോതിസ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ഫാ. ഡോ. സോണി മാത്യു സ്വാഗതം ആശംസിച്ചു. ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വാട്ടർ ഗ്ലാസ് കമ്പനി ഭിന്നശേഷിക്കാർക്കായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രഘുനാഥൻ, അധ്യാപകരായ അഞ്ചു കൃഷ്ണ, പ്രമീള, ഫർസീന, മുബഷിറ, മുഹമ്മദ്, ഫാ. വിൻസെന്റ് എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

