വത്തിക്കാൻ: ഓഗസ്റ്റ് 22 ശനിയാഴ്ച ഇറ്റലിയിലെ സാൻ മരീനോയും റിമിനിയും സന്ദർശിക്കാനൊരുങ്ങി ലെയോ പതിനാലാമൻ പാപ്പ. രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന സന്ദർശനത്തിൽ സാൻ മരീനോയിലെ രാഷ്ട്ര, സഭാ നേതൃത്വങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് ശേഷം റിമിനിയിലെത്തുന്ന പാപ്പാ, അവിടെ നടക്കുന്ന “ജനതകൾക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ” പങ്കെടുക്കും. തുടർന്ന് വൈകുന്നേരം റിമിനി തുറമുഖത്ത് വിശുദ്ധ ബലിയർപ്പിക്കും.പരിപാടികൾക്ക് ശേഷം പാപ്പാ വത്തിക്കാനിലേക്ക് മടങ്ങും. യൂറോപ്പിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാജ്യങ്ങളിലൊന്നായ സാൻ മരീനോയിലെ പാപ്പായുടെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
Trending
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം

