കൊടുങ്ങല്ലൂർ: ഡൽഹിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് വൈദീകനും ഈശോസഭയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന വൈസ്.പ്രസിഡണ്ട് ഡോ. കെ.എസ് രാധാകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കെ.എൽ.സി.എ കോട്ടപ്പുറം രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതിക്കുവേണ്ടിയുള്ള സമരങ്ങളിൽ പങ്കാളികളാകുന്നതിനും സഭയ്ക്കും സഭാസമൂഹങ്ങൾക്കും പൂർണ്ണ അവകാശമുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.വൈദീകനെയും ഈശോസഭയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളിൽനിന്ന് ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നും, മതവിശ്വാസികളുടെയും ന്യൂനപക്ഷങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.കെ.എൽ.സി.എ കോട്ടപ്പുറം രൂപതാ പ്രസിഡന്റ് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ് താളൂപ്പാടത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ഡി. ഫ്രാൻസിസ്, ജാ ജോസഫ് കോട്ടപ്പറമ്പിൽ, ഡഗ്ലസ് ആന്റണി, കൊച്ചുത്രേസ്യ ഫ്രാൻസിസ്, പോൾസൺ ചക്കാലക്കൽ, ടോമി തൗണ്ടശ്ശേരി, ജിനി ജയ്സൺ, സാബു കാച്ചപ്പിള്ളി, അനീഷ് പള്ളിയിൽ എന്നിവർ സംസാരിച്ചു.

