കൊച്ചി : പുരാതനമായ കൊച്ചി രൂപതയുടെ മേലദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ജോസഫ് കുരീത്തറ പിതാവിന്റെ ജന്മദിന സ്മരണങ്ങളിൽ കൊച്ചി രൂപത.
കൊച്ചി രൂപതയുടെ 33-ാമത് ബിഷപ്പായിരുന്നു ഡോ. ജോസഫ് കുരീത്തറ 1975 മുതൽ 1999-ൽ മരണം വരെ കൊച്ചി രൂപതയുടെ മെത്രാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
അദ്ദേഹത്തിന്റെ സാമൂഹിക സേവന രംഗത്തെയും തീരദേശ വികസനത്തെയും മുൻനിർത്തി അദ്ദേഹത്തെ ‘കൊച്ചിയുടെ മഹാശില്പി’ എന്നാണ് അഭിസംബോധന ചെയുന്നത്.
സഭയുടെയും വിശ്വാസികളുടെയും അന്മീയമായും, സംസ്ക്കാരം, കല, വിദ്യാഭ്യാസം, വികസനം, ദാരിദ്ര നിർമ്മാർജനം എന്നിങ്ങനെ നിരവധി ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത കാവൽക്കാരനായിരുന്നു ബിഷപ് ഡോ. ജോസഫ് കുരീത്തറ.

