കോട്ടപ്പുറം : കെ എൽ സി എ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ കെ എൽ സി എ മുൻ സംസ്ഥാന ജന. സെക്രട്ടറി ഒ. ടി ഫ്രാൻസീസ് അനുസ്മരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടപ്പിച്ചു.നിറഞ്ഞ പുഞ്ചിരിയോടെ സാമുദായിക ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിച്ച് ഇന്നും പുതു തലമുറയുടെ പ്രവർത്തനങ്ങളിലൂടെ ജീവിക്കുന്ന ഒരു വ്യക്തിത്വമാണ് ഒ ടി ഫ്രാൻസിസ് സർ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് തിരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസ്സി പള്ളിവികാരി ഫാ. ജോയ് സാമ്പ്രിക്കൽ പറഞ്ഞു രൂപത പ്രസിഡണ്ട് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ഒ. ടി ഫ്രാൻസിന്റെ ഭാര്യ ഫിലോ വിതരണം ചെയ്തു ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ, മുൻരൂപതാ പ്രസിഡണ്ട് പി .ആർ ലോറൻസ് മാസ്റ്റർ, വാർഡ് കൗൺസിലർ വി.എം ജോണി, സംസ്ഥാന കെ എൽ സി എ വൈസ് പ്രസിഡണ്ട് അലക്സ് താളൂപ്പാടത്ത്, ഇ ഡി ഫ്രാൻസിസ് . മേഴ്സി ടീച്ചർ , തോമസ് കല്ലറയ്ക്കൽ, അനീഷ് റാഫേൽ പള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

