വത്തിക്കാന്‍ സിറ്റി: വിശുദ്ധരായ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍, ഇന്ത്യയില്‍ നിന്നുള്ള രണ്ട് പുതിയ മെത്രാപ്പോലീത്തമാര്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയില്‍ നിന്ന് സഭാധികാരത്തിന്റെ പ്രതീകമായ പാലിയം സ്വീകരിച്ചു. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്‍ച്ചുബിഷപ് അന്തോണിസാമി സാവരിമുത്തു എന്നിവരാണ് പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചത്. ഇവരുള്‍പ്പടെ 32 പുതിയ മെട്രോപ്പോളീറ്റന്‍ ആര്ച്ചുബിഷപ്പുമാരാണ് പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചത്.
കര്‍ണാടക സ്വദേശിയായ ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക് നേരത്തെ അസന്‍സോള്‍ രൂപതയുടെ മെത്രാനായിരുന്നു. 2025 സെപ്റ്റംബറിലാണ് കൊല്‍ക്കത്തയുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റത്. പാളയംകോട്ട രൂപതയുടെ മെത്രാനായിരുന്ന ആര്‍ച്ചുബിഷപ് അന്തോണിസാമി സാവരിമുത്തു 2025 ജൂലൈയിലാണ് മധുര രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായത്. അതിനുമുമ്പ് മധുര രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വെള്ള കമ്പിളി കൊണ്ട് നിര്‍മിച്ച് ആറ് കറുത്ത കുരിശുകള്‍ അടയാളപ്പെടുത്തിയ ഈ വസ്ത്രം, തങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്ന അജഗണത്തെ നല്ല ഇടയനെപ്പോലെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഒപ്പം ആഗോള സഭയുമായും മാര്‍പാപ്പയുമായും പ്രാദേശിക രൂപതകള്‍ക്കുള്ള ബന്ധത്തെയും പാലിയം സൂചിപ്പിക്കുന്നു.
സഭയുടെ കാവല്‍ക്കാരായ വിശുദ്ധരുടെ പാത പിന്തുടര്ന്ന് വിശ്വാസികള്‍ക്ക് നല്ല ഇടയന്മാരായി മാറാന്‍ പാപ്പ പാലിയം സ്വീകരിച്ച മെത്രാപ്പോലീത്തമാരോട് ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിനെയും പൗലോസിനെയും സഭയുടെ രണ്ട് വലിയ തൂണുകളായി വിശേഷിപ്പിച്ച പാപ്പ, ഇരുവരും തങ്ങളുടെ കുറവുകള്‍ക്കിടയിലും സുവിശേഷത്തിന്റെ അസാധാരണ സാക്ഷികളായി മാറിയവരാണെന്ന് പറഞ്ഞു.
ചടങ്ങില്‍ സന്നിഹിതരായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന് മാര്‍പാപ്പ പ്രത്യേക ആശംസകള്‍ നേര്‍ന്നു. സഭയിലെ കൂട്ടായ്മയും ഐക്യവും കൂടുതല്‍ ശക്തമാക്കാന്‍ വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും മധ്യസ്ഥത തേടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

