കൊച്ചി: കെഎൽസിഡബ്ലിയുഎ വരാപ്പുഴ അതിരൂപതയുടെ പുതിയ പ്രസിഡൻ്റായി
പ്രൊഫ.ഡോ. ബീന പി ജെ യേയും ജനറൽ സെക്രട്ടറിയായി
റീന റാഫേലിനേയും ട്രഷററായി അഡ്വ.എൽസി ജോർജിനേയും
തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മേരി ഗ്രേസ്, റോസി സ്റ്റാൻലി എന്നിവരും സെക്രട്ടറിമാരായി ലിൻസി ജിജോ, ആനി സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു .
മൂന്നു വർഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി.എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
31 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വരാപ്പുഴ അതിരൂപത ജനറൽ മിനിസ്ട്രി കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി പുതിയ ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വരാപ്പുഴ അതിരൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ആശംസകൾ നേർന്നു. കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് റോയ്
ഡി കുഞ്ഞ, കെഎൽസിഎ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ് എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായിരുന്നു.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെ അടുത്തമാസം നടക്കുന്ന പരിപാടിയിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമെന്ന് ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ അറിയിച്ചു.

