കൊച്ചി: വരാപ്പുഴ അതിരൂപതയിലെ പോഞ്ഞാശ്ശേരി ആരോഗ്യമാതാ ഇടവകയിൽ കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷന് തുടക്കം കുറിച്ചു.
ഇടവക വികാരി ഫാ. ബാബു വാവക്കാട്ടും ആനിമേറ്റർ സിസ്റ്റർ ആനി സേവ്യർ സി.ടി.സി.യും ചേർന്ന് സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു.
വരാപ്പുഴ കെ.എൽ.സി.ഡബ്ല്യു.എ. പ്രതിനിധികളായ മേരി ഗ്രെയ്സും ആലീസ് ജോസഫും യോഗത്തിൽ പങ്കെടുത്തു.
പുതിയ സംഘടനയ്ക്ക് നേതൃത്വം നൽകുന്നതിനായി പ്രസിഡന്റായി ലിന്റ കൊറയയെയും സെക്രട്ടറിയായി ഷേർലി ജോസഫിനെയും തിരഞ്ഞെടുത്തു. ലീന തെരേസ, റീമ ജോസഫ്, സിന്ധു പെരേര എന്നിവരെയും നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തു.
ഇടവകയിലെ സ്ത്രീകളുടെ ഉന്നമനത്തിനും വിശ്വാസജീവിതത്തിലെ വളർച്ചയ്ക്കും ഈ സംഘടനയുടെ പ്രവർത്തനം മുതൽക്കൂട്ടാകുമെന്നും, ഇടവകയിൽ കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സംഘടനയ്ക്ക് സാധിക്കുമെന്നും പുതിയ നേതൃത്വം ജീവനാദം റിപ്പോർട്ടറോട് പറഞ്ഞു.

