നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്.വിൻസെന്റ് ഡി പോൾ ചർച്ച് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ റബ് ബോനി പഠന ക്ലാസ് ഞായറാഴ്ച്ച ആരംഭിച്ചു.
വിൻസെന്റ് പള്ളോട്ടി ഹാളിൽ നടന്ന ചടങ്ങിൽ സിസ്റ്റർ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉദ്ഘാടനം ചെയ്തു. ഇടവക കൗൺസിൽ സെക്ക്രട്ടറി പി. ബെന്നി കുമാർ, ബിസിസി കോഡിനേറ്റർ പി.ജെ. ജപ രാജ് എന്നിവർ സന്നിഹി രായി. കെ സി വൈ എം കൗൺസിലർ അബിൻ. ബി.ആർ ബൈബിൾ വായനയും മതബോധന അദ്ധ്യാപക സെക്ക്രട്ടറി ഡോ. ഡെയ്സിൻ,മീഡിയ മിനിസ്ട്രി സെക്ക്രട്ടറി എ.ആർ. ജോസ്, കുടുംബ ശ്രുശ്രൂഷ സെക്ക്രട്ടറി റ്റി. സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
ഇടവക വിശ്വാസിക്കൾക്ക് സഭ- ബൈബിൾ പഠനത്തിനും സംശയനിവാരണത്തിനുമായി ഒരു വർഷം നടത്തപ്പെടുന്ന പഠന ക്ലാസാണ് റബ് ബോനി. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ നയിക്കുന്ന ക്ലാസിന് 34 അംഗങ്ങൾ പങ്കെടുത്തു. മീഡിയ മിനിസ്ട്രി ഭാരവാഹികളായ പി.ജെ. ജപരാജ്,എ.ആർ. ജോസ്, ഡോ. ഡെയ്സിൻ, അജേഷ്. എം.വി എന്നിവർ നേതൃത്വം നല്കി.

