കൊച്ചി: കെ.ആർ.എൽ.സി.ബി.സി. (KRLCBC) എഡ്യൂക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും സെന്റ് ആൽബർട്ട്സ് കോളേജിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം പാർലമെന്റ് അംഗം ഹൈബി ഈഡൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.ആശയവിനിമയ രംഗത്തെ ആത്മവിശ്വാസവും ലക്ഷ്യബോധമുള്ള നേതൃത്വപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്.കൊല്ലം രൂപതാ മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 233 പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവ്വഹിക്കുകയും ചെയ്തു.കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി ജെയ്സൺ ആദപ്പിള്ളി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. അഭിലാഷ് ഗ്രിഗറി, കെ.ആർ.എൽ.സി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജിജു അറയ്ക്കത്തറ, കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ ബോസ്കോ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ട്രെയിനിംഗ് അക്കാദമി ഡയറക്ടർ ജൂലിയൻ ജെയിംസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Trending
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്ത്തോട്ടം പാക്കേജും

